ധീരതയാണ് പുരുഷ സൗന്ദര്യം; പുരുഷ യോഗ്യതകളെയും സങ്കല്‍പ്പങ്ങളെയും കുറിച്ച് ഹണി റോസിന് പറയാനുള്ളത്

ധീരതയാണ് ഒരു യഥാര്‍ത്ഥ പുരുഷന്റെ സൗന്ദര്യമെന്ന് ചലച്ചിത്രതാരം ഹണി റോസ്. പുറം മോടിയല്ല, എങ്ങനെ പെരുമാറുന്നു എന്നതാണ് മുഖ്യമെന്നും താരം പറയുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഹണി തന്റെ പുരുഷസങ്കല്‍പ്പങ്ങളെ കുറിച്ച് പറയുന്നു.

പുരുഷന്‍ സംസാരിച്ചു തുടങ്ങുമ്പോള്‍ തന്നെ ആ വ്യക്തിയെ മനസിലാക്കാന്‍ കഴിയും. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്ന നട്ടെല്ലുള്ള പുരുഷനാണ് തന്റെ മനസിലെ പുരുഷ യോഗ്യതയെന്നും ഹണി റോസ് പറഞ്ഞു. വിവാഹം എങ്ങനെ വേണമെന്ന് ബോധ്യമുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ വിവാഹത്തിന് പക്വതയായിട്ടില്ലെന്നും താരം പറഞ്ഞു. വിവാഹശേഷമുള്ള അവസ്ഥകളെ സ്വീകരിക്കാന്‍ മനസ് പാകപ്പെടുത്തുകയാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും ഹണി പറയുന്നു.

നിലവില്‍ അച്ഛനും അമ്മയുമൊപ്പമുളള ജീവിതം ഏറെ ആസ്വദിക്കുന്നുണ്ടെന്നും ടെന്‍ഷന്‍ അടിക്കാതെ ജീവിക്കാനാണ് തനിക്ക് താല്‍പര്യമെന്നും ഹണി റോസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here