വെള്ളാപ്പള്ളി പാര്‍ട്ടിയുടെ പേരു പ്രഖ്യാപിച്ചു; ഭാരത് ധര്‍മ ജനസേന; കുങ്കുമം വെളുപ്പു നിറങ്ങളില്‍ കൊടി; ഇനി ജാതിയും മതവുമില്ലെന്ന് വെള്ളാപ്പള്ളി

ശംഖുമുഖം (തിരുവനന്തപുരം): എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. ഭാരത് ധര്‍മ ജനസേന എന്നാണ് പാര്‍ട്ടിയുടെ പേര്. കുങ്കുമം വെളുപ്പു നിറങ്ങളിലായി കൊടിയും വീശിക്കാണിച്ചുകൊണ്ടാണ് വെള്ളാപ്പള്ളി പാര്‍ട്ടി പ്രഖ്യാപിച്ചത്.

ശംഖുമുഖത്തു സമത്വ മുന്നേറ്റ യാത്രയുടെ സമാപനച്ചടങ്ങിലാണ് വെള്ളാപ്പള്ളി പാര്‍ട്ടി പ്രഖ്യാപിച്ചത്. നമുക്കിനി ജാതിയില്ലെന്നും മതമില്ലെന്നും പാര്‍ട്ടി പ്രഖ്യാപിച്ചു വെള്ളാപ്പള്ളി പറഞ്ഞു. പുതിയ പാര്‍ട്ടി കേരളത്തില്‍ അധികാരത്തില്‍ വരുമെന്നു തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. കൂപ്പുകൈയാണ് പാര്‍ട്ടിയുടെ ചിഹ്നം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News