ദേശീയ സ്‌കൂള്‍ മീറ്റ് അടുത്തമാസം കേരളത്തില്‍; ഔദ്യോഗിക പ്രഖ്യാപനം ഇന്നുതന്നെ ഉണ്ടായേക്കും

തിരുവനന്തപുരം: ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന് കേരളം വേദിയാകും. അടുത്തമാസമാണ് ദേശീയ സ്‌കൂള്‍ മീറ്റ് നടക്കുന്നത്. മീറ്റിന് ആതിഥേയത്വം വഹിക്കുന്നതിന് സമ്മതമാണെന്ന് കേരളം ദേശീയ സ്‌കൂള്‍ മീറ്റ് സംഘാടകസമിതിയെ അറിയിച്ചു. കായികമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവരുടെ സാന്നിധ്യത്തില്‍ കോഴിക്കോട്ട് നടന്ന ചര്‍ച്ചയിലാണ് മീറ്റ് കേരളത്തില്‍ നടത്താന്‍ തീരുമാനമായത്. മീറ്റില്‍ നിന്ന് മഹാരാഷ്ട്ര പിന്‍മാറിയതിനെ തുടര്‍ന്നാണ് മീറ്റിന് വേദിയാകാന്‍ കേരളത്തോട് അഭിപ്രായം ആരാഞ്ഞത്. മീറ്റ് നടത്തുന്നതിനാവശ്യമായി സ്‌പോണ്‍സര്‍ഷിപ്പും പരിഗണിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News