പ്രളയക്കെടുതിയിലും അമ്മയുടെ മുഖം മുന്നിലുണ്ടാകണം; ആശ്വാസവസ്തുക്കളില്‍ ജയലളിതയുടെ ചിത്രമില്ലാത്ത സ്റ്റിക്കര്‍ വിതരണം ചെയ്യാന്‍ അനുവദിക്കാതെ എഡിഎംകെ

ചെന്നൈ: കൊടുംകെടുതികളില്‍ ചെന്നൈയും തമിഴകത്തിന്റെ ഒരു ഭാഗവും മല്ലടിക്കുമ്പോള്‍ ഭരണകക്ഷിയായ എഡിഎംകെ പ്രവര്‍ത്തകര്‍ക്കു താല്‍പര്യം ഭക്ഷണപ്പൊതികളില്‍ ജയലളിതയുടെ ചിത്രം പതിക്കാന്‍. മൂന്നൂറിലേറെ ജീവനുകള്‍ പൊലിയുകയും നിരവധി പേര്‍ ജീവന്റെ നൂല്‍പാലത്തില്‍ കഴിയുകയും ചെയ്യുമ്പോഴാണ് ആശ്വാസ വസ്തുക്കളില്‍ ജയലളിതയുടെ ചിത്രമുള്ള സ്റ്റിക്കര്‍ പതിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.

ഇന്നലെ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ദുരിതാശ്വാസ പ്രവര്‍ത്തകര്‍ കൊണ്ടുവന്ന ആശ്വാസ വസ്തുക്കള്‍ തടഞ്ഞുകൊണ്ടാണ് പലയിടങ്ങളിലും സ്റ്റിക്കര്‍ പതിച്ചത്. വിവിധ സന്നദ്ധ സംഘടനകളും വിവിധ സംസ്ഥാനങ്ങളില്‍നിന്നെത്തിയ ആശ്വാസ പ്രവര്‍ത്തകരുമാണ് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. ആശ്വാസ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണപരാജയമാണെന്ന് ആരോപണം ഉയരുന്നതിനിടെയാണ് പലയിടങ്ങളില്‍നിന്നു മനുഷ്യസ്‌നേഹികള്‍ സംഭാവന ചെയ്ത ആശ്വാസ വസ്തുക്കളില്‍ ജയലളിതയുടെ സ്റ്റിക്കര്‍ പതിച്ചു വിതരണം ചെയ്യുന്നത്.


ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ശ്രമം വ്യാപകമായ വിമര്‍ശനമാണ് വിളിച്ചുവരുത്തുന്നത്. സംഭവം പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ് രൂപപ്പെട്ടത്. ബാഹുബലിയില്‍ പുഴയില്‍വീണ കുട്ടിയെ രക്ഷിക്കുന്ന രീതിയില്‍ ജയലളിതയുടെ ചിത്രം പതിച്ച് കഴിഞ്ഞദിവസം ചെന്നൈയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തമിഴ്‌നാട്ടില്‍ ആദ്യം മഴ പെയ്തപ്പോഴായിരുന്നു അത്. ഈ ചിത്രവും ഇപ്പോള്‍ വൈറലായി പരക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News