സമാധാനപരമായ ദാമ്പത്യ ജീവിതത്തിന്; പങ്കാളിയോട് പറയാന്‍ പാടില്ലാത്ത അഞ്ചു കാര്യങ്ങള്‍

ദാമ്പത്യ ജീവിതത്തില്‍ സമാധാനം വളരെ അത്യാവശ്യമാണ്. പലരും പങ്കാളിയോട് പലകാര്യങ്ങളും തുറന്നു പറയുകയും പിന്നീട് അതില്‍ ഖേദിക്കുകയും ചെയ്യാറുണ്ട്. അത് ചിലപ്പോള്‍ പങ്കാളി ചെയ്യാത്ത കുറ്റത്തിന് അവരെ കുറ്റം പറഞ്ഞേക്കാം. അതല്ലെങ്കില്‍ അവരില്‍ വിദ്വേഷമുളവാക്കുന്ന എന്തെങ്കിലും പേരു പങ്കാളിയെ വിളിക്കുന്നതാകാം. എല്ലാം കഴിഞ്ഞ് പശ്ചാത്തപിക്കുകയും ചെയ്യും. പലപ്പോഴും പറയാനുള്ളത് പറഞ്ഞു കഴിഞ്ഞ് നാക്കു കടിക്കേണ്ടി വരുകയും സംസാരിക്കുന്നതിനു മുമ്പ് ഒരു ദീര്‍ഘശ്വാസം എടുക്കുകയും ചെയ്യേണ്ടിവരുന്നത് സ്വാഭാവികമായിരിക്കും. പങ്കാളിയോട് സത്യസന്ധനായിരിക്കുകയും ഒപ്പം എന്തെങ്കിലും പറയുന്നതിനു മുമ്പ് അല്‍പം ചിന്തിക്കുകയും ചെയ്യുന്നത് നന്നായിരിക്കും. മനഃശാസ്ത്ര വിദഗ്ധരുടെ അഭിപ്രായത്തില്‍ പങ്കാളിയോട് എന്തെല്ലാം കാര്യങ്ങള്‍ പറയാം, എന്തെല്ലാം പറയരുത് എന്നതു സംബന്ധിച്ച് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. അത്തരം അഞ്ചു കാര്യങ്ങള്‍ ചുവടെ പറയുന്നു.

സത്യമാകരുതെന്ന് ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ഉറപ്പിച്ചു പറയാതിരിക്കുക

പങ്കാളിയുമായി ബന്ധപ്പെട്ട് സത്യമാകരുതെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ അടിക്കടി ഉറപ്പിച്ച് പറയുകയും അവരില്‍ ആരോപിക്കാതിരിക്കുകയും ചെയ്യുക. ഉദാഹരണത്തിന്, പൂര്‍വ കാമുകനുമായി പങ്കാളിക്ക് ഇപ്പോഴും സ്‌നേഹം ഉണ്ടെന്നത് നിങ്ങള്‍ ആഗ്രഹിക്കാത്ത കാര്യമാണ്. എങ്കില്‍, അക്കാര്യം എപ്പോഴും ഉറപ്പിച്ച് പറഞ്ഞ് അവരുടെ മനസ്സു വിഷമിപ്പിക്കാതിരിക്കുക. കാരണം വാക്കുകള്‍ തലച്ചോറിനുള്ള നിര്‍ദേശങ്ങളാണ്. അവ നമ്മുടെ ചിന്തകളെയും തീരുമാനങ്ങളെയും പ്രവര്‍ത്തികളെ പോലും സ്വാധീനിക്കുന്നുണ്ട്. അങ്ങനെ വരുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ അവരില്‍ ആരോപിക്കുമ്പോള്‍ തലച്ചോര്‍ ആ കാര്യത്തില്‍ ഫോക്കസ് ചെയ്യുകയും അതൊരു സത്യമാണെന്ന് നിങ്ങളെ തോന്നിപ്പിക്കുകയും ചെയ്യും. നിങ്ങളുടെ ബന്ധത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വാക്കുകള്‍ ഉപയോഗിക്കാന്‍ ശീലിക്കുക.

അനാവശ്യമായ അന്ത്യശാസനങ്ങള്‍ ഒഴിവാക്കുക

അരക്ഷിതാവസ്ഥ തോന്നുന്ന തരത്തിലുള്ള അന്ത്യശാസന വാക്കുകള്‍ ഉപയോഗിക്കാതിരിക്കുക എന്നതാണ് രണ്ടാമത്തെ കാര്യം. വിശ്വാസക്കുറവ്, അരക്ഷിതാവസ്ഥ എന്നിവ ഉയര്‍ത്തുന്ന പരാമര്‍ശങ്ങളെ കുറിച്ചാണ് പറയുന്നത്. ഉദാഹരണത്തിന് ‘നിന്റെ സുഹൃത്തുക്കളോ അതോ ഞാനോ’ എന്ന തരത്തിലുള്ള കാര്യങ്ങള്‍ പറയാതിരിക്കുന്നതാകും ഉത്തമം. കാരണം ഇത് നിങ്ങളുടെ അരക്ഷിതത്വവും ആശങ്കയുമാണ് വെളിവാക്കുന്നത്.

പങ്കാളിയുടെ കുടുംബത്തെ താഴ്ത്തി സംസാരിക്കരുത്

ഭാര്യമാര്‍ എപ്പോഴും അവരുടെ കുടുംബത്തിന് വിലമതിക്കുന്നവരാണ്. അവരുടെ അമ്മ, സഹോദരങ്ങള്‍ എന്നിവരോട് അവര്‍ക്ക് അത്രയേറെ അടുപ്പവും സ്‌നേഹവും ഉണ്ടാകും. ആ സാഹചര്യത്തില്‍ നിന്റെ കുടുംബം എനിക്ക് പ്രധാനമല്ല എന്ന തരത്തില്‍ സംസാരിക്കരുത്. അങ്ങനെ ആണെങ്കില്‍ പോലും. പങ്കാളിയുടെ വീട്ടുകാരുമായി എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ പോലും അത്തരത്തില്‍ പങ്കാളിയോട് സംസാരിക്കാതിരിക്കുക.

നീ മാത്രം എന്ന തരത്തില്‍ സംസാരിക്കരുത്

പങ്കാളി മാത്രമാണ് എല്ലാം, അല്ലെങ്കില്‍ എപ്പോഴും നീ മാത്രമാണ് എന്ന തരത്തിലുള്ള വാക്കുകള്‍ ഒഴിവാക്കാം. കാരമം ഇത്തരം പരാമര്‍ശങ്ങള്‍ ഒന്നുകില്‍ പൂര്‍ണ സത്യമല്ലായിരിക്കാം അല്ലെങ്കില്‍ ഒരു സിറ്റുവേഷനെ കൂടുതല്‍ സങ്കീര്‍ണമാക്കാനേ ഉപകരിക്കൂ. കൂടുതല്‍ റിയലിസ്റ്റിക് ആകാന്‍ ശ്രമിക്കുകയാണ് വേണ്ടത്. അതായത്, ചിലപ്പോള്‍ എന്ന തരത്തിലൊക്കെയുള്ള കാര്യങ്ങള്‍ അത്ര പ്രശ്‌നമുണ്ടാക്കില്ല.

കാര്യങ്ങള്‍ വ്യക്തമാക്കുന്ന ചോദ്യങ്ങള്‍ ചോദിക്കാം

സംസാരത്തില്‍ കാര്യങ്ങള്‍ വ്യക്തമാകുന്നില്ലെങ്കില്‍ വ്യക്തത വരുത്തുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നത് നന്നായിരിക്കും. അല്ലെങ്കില്‍ ചില കാര്യങ്ങളില്‍ നിങ്ങളുടെ എക്‌സ്പീരിയന്‍സ് എന്താണെന്നു പറയാം. പോസിറ്റീവ് ആയി പറയേണ്ട കാര്യങ്ങള്‍ ഹൈലൈറ്റ് ചെയ്യുമ്പോള്‍ ഇത്തരം അനുഭവങ്ങള്‍ പറയുന്നത് നന്നായിരിക്കും. ഉദാഹരണത്തിന് പങ്കാളി വീട്ടില്‍ എത്തിയപ്പോള്‍ വല്ലാതെ ക്ഷീണിച്ചിരുന്നു. അതുകൊണ്ട് ഈകാര്യം എങ്ങനെ പറയണം എന്നറിയില്ലായിരുന്നു എന്നു പറയുന്നത് നീ ക്ഷീണിതയായിരുന്നെന്നു തോന്നി എന്നു പറയുന്നതിനേക്കാള്‍ നല്ലതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News