ദില്ലി ടെസ്റ്റില്‍ ഇന്ത്യക്ക് മേല്‍ക്കൈ; ലീഡ് 400 കടന്നു; രഹാനെക്കും കോഹ്‌ലിക്കും അര്‍ധ സെഞ്ച്വറി

ദില്ലി: ഇന്ത്യ ദക്ഷിണാഫ്രിക്ക നാലാം ടെസ്റ്റില്‍ ഇന്ത്യ മേല്‍ക്കൈ നേടി. 231 റണ്‍സ് ഒന്നാം ഇന്നിംഗ്‌സ് ലീഡുമായി രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ തകര്‍ച്ചയ്ക്കു ശേഷം ശക്തമായ നിലയില്‍ തിരിച്ചെത്തി. മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ 4 വിക്കറ്റു നഷ്ടത്തില്‍ 190 റണ്‍സെടുത്തിട്ടുണ്ട്. ആറുവിക്കറ്റ് ശേഷിക്കെ ഇന്ത്യക്ക് ഇപ്പോള്‍ 403 റണ്‍സ് ലീഡായി. അര്‍ധ സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലിയും അജിന്‍ക്യ രഹാനെയുമാണ് ഇന്ത്യക്ക് മേല്‍ക്കൈ സമ്മാനിച്ചത്. കോഹ്‌ലി 83 റണ്‍സോടെയും രഹാനെ 52 റണ്‍സോടെയും പുറത്താകാതെ ക്രീസിലുണ്ട്.

രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. തുടക്കത്തില്‍ തന്നെ 3 റണ്‍സെടുത്ത ഓപ്പണര്‍ മുരളി വിജയുടെയും തൊട്ടുപിന്നാലെ റണ്ണൊന്നുമെടുക്കാതെ രോഹിത് ശര്‍മയുടെയും വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. മുന്നോട്ട് നയിക്കുമെന്ന് തോന്നിച്ച ശിഖര്‍ ധവാന്‍ 21ഉം ചേതേശ്വര്‍ പുജാര 28 റണ്‍സെടുത്തും പുറത്തായി. തുടര്‍ന്ന് അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന രഹാനെയും കോഹ്‌ലിയും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്നു. മോണ്‍ മോര്‍ക്കലിനാണ് 3 വിക്കറ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News