ലോക ഹോക്കി ലീഗ്; ബെല്‍ജിയത്തോട് തോറ്റ് ഇന്ത്യ ഫൈനല്‍ കാണാതെ പുറത്ത്; ഇന്ത്യയുടെ തോല്‍വി മറുപടിയില്ലാത്ത ഒരു ഗോളിന്

ലോക ഹോക്കി ലീഗില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. സെമിഫൈനലില്‍ ബെല്‍ജിയത്തോട് തോറ്റ് ഇന്ത്യ ലീഗില്‍ നിന്ന് പുറത്തായി. മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ ബെല്‍ജിയത്തോട് തോറ്റത്. കളി തുടങ്ങി 5-ാം മിനുട്ടില്‍ സെഡ്രിക് ഷാര്‍ലിയര്‍ ആണ് ബെല്‍ജിയത്തിന്റെ വിജയഗോള്‍ നേടിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ബെല്‍ജിയം ഓസ്‌ട്രേലിയയെ നേരിടും. നിരവധി ഗോളവസരങ്ങള്‍ തുറന്നിട്ടും സ്‌ട്രൈക്കര്‍മാരുടെ ്ശ്രദ്ധ മൂലം ഒന്നുപോലും ഇന്ത്യക്ക് ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല. ഒപ്പം പ്രതിരോധത്തിലെ പിഴവുകളും ഇന്ത്യക്ക് തിരിച്ചടിയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here