സിനിമാ ജീവിതത്തില്‍ സംവിധായകര്‍ രാഷ്ട്രീയ പ്രതിസന്ധികള്‍ നേരിടുന്നു; തന്റെ നിലപാടുകള്‍ പലരെയും അലോസരപ്പെടുത്തിയിരുന്നുവെന്ന് ബ്രസേന്‍ എഡ്വേര്‍ഡ്

തിരുവനന്തപുരം: മിക്ക സംവിധായകരും തങ്ങളുടെ സിനിമാ ജീവിതത്തില്‍ രാഷ്ട്രീയ പ്രതിസന്ധികള്‍ നേരിടേണ്ടിവരുന്നുവെന്ന് ഐഎഫ്എഫ്‌കെ ജൂറി ചെയര്‍മാന്‍ ജൂലിയോ ബ്രസേന്‍ എഡ്വേര്‍ഡ് വ്യക്തമാക്കി. ആദ്യകാലങ്ങളില്‍ തന്റെ സിനിമകള്‍ക്ക് നേരിട്ട നിരോധനങ്ങളെല്ലാം രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടായിരുന്നുവെന്ന് ടാഗോര്‍ തിയറ്ററില്‍ നടന്ന സംവാദത്തില്‍ എഡ്വേര്‍ഡ് ചൂണ്ടിക്കാട്ടി.

തന്റെ സിനിമകളുടെ രാഷ്ട്രീയ നിലപാടുകള്‍ പലരെയും അലോസരപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത്തരം നിരോധനങ്ങളെ അതീജീവിക്കുന്നതിലൂടെയാണ് സംവിധായകന്‍ വിജയിക്കുന്നതെന്നും അദ്ദേഹം ചോദ്യങ്ങള്‍ മറുപടി നല്‍കി. ഒരേ വിഷയത്തിലുള്ള സിനിമകള്‍ വിവിധ ഭാഷകളിലിറങ്ങുമ്പോള്‍ വ്യത്യസ്തമായ ദൃശ്യാനുഭവം നല്‍കുന്നു. ഭാഷയെ ദൃശ്യങ്ങള്‍ സ്വാധീനിക്കുന്നുവെന്നതിന്റെ ഉദാഹരണമാണിതെന്നും അദ്ദേഹം പറഞ്ഞു.

സംവിധായകന്‍ ഷാജി എന്‍.കരുണ്‍, പെറുവിയന്‍ സംവിധായകന്‍ ഡാനിയേല്‍ മോള്‍റോ, ചലച്ചിത്ര ഗവേഷകന്‍ പ്രദീപ് ബിശ്വാസ് തുടങ്ങിയവര്‍ സംവാദത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News