ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന് ഹേമ മാലിനി; സ്ത്രീകളെ ക്ഷേത്രങ്ങളില്‍നിന്ന് അകറ്റുന്ന നിയമങ്ങള്‍ സൃഷ്ടിച്ചത് പുരുഷനാണെന്നും ബിജെപി എംപി

ദില്ലി: ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്നും വിവേചനം പാടില്ലെന്നും ബിജെപി എംപി ഹേമ മാലിനി. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെ ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്നും സ്ത്രീകളെ ക്ഷേത്രങ്ങളില്‍നിന്ന് അകറ്റുന്ന നിയമങ്ങള്‍ പുരുഷന്‍ സൃഷ്ടിച്ചതാണെന്നും അവര്‍ പറഞ്ഞു. ക്ഷേത്രങ്ങളില്‍ ലിംഗ വിവേചനം അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

അഹമ്മദ്‌നഗറിലെ സാനി ഷിഗ്‌നാപ്പൂര്‍ ദേവി ക്ഷേത്രത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാത്തതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണം നടത്തുകയായിരുന്നു ഹേമ മാലിനി. സ്ത്രീ സ്പര്‍ശിച്ച് അശുദ്ധമാക്കി എന്ന ആരോപണത്തെ തുടര്‍ന്ന് ഈ ക്ഷേത്രത്തില്‍ ശുദ്ധികലശം നടത്തിയ സംഭവം വാര്‍ത്തയായിരുന്നു.

സ്ത്രീകള്‍ സ്പര്‍ശിക്കുന്നത് ദോഷമാണെന്നാണ് പ്രദേശവാസികള്‍ വിശ്വസിക്കുന്നത്. ഇവിടെ കഴിഞ്ഞദിവസം ഒരു സ്ത്രീ വിഗ്രഹം ഇരിക്കുന്ന കോവിലില്‍ പ്രവേശിച്ച് വിഗ്രഹത്തില്‍ തൊടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News