കൊട്ടാരക്കരയില്‍ വീട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയായിരുന്ന പെണ്‍വാണിഭസംഘത്തെ പിടികൂടി; ഇടപാടുകള്‍ നടത്തിയിരുന്നത് ഭാര്യാഭര്‍ത്താക്കന്‍മാരെന്ന വ്യാജേന

കൊട്ടാരക്കര: കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കരയില്‍ വീട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയായിരുന്ന പെണ്‍വാണിഭസംഘത്തെ പൊലീസ് പിടികൂടി. രണ്ടു സ്ത്രീകളുള്‍പ്പെട്ട നാലംഗസംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അടൂര്‍ സ്വദേശിനി ശശികല(36), കരുനാഗപ്പള്ളി ആദിനാട് മുപ്പത്തിത്തറയില്‍ രാജേഷ്(32), കല്‍പ്പറ്റ മുണ്ടേരി സ്വദേശിനി സരസ്വതി(36), പുനലൂര്‍ മണിയാര്‍ സ്വദേശി ദിനൂബ്(27) എന്നിവരാണ് പിടിയിലായത്.

ശശികലയും രാജേഷും ചേര്‍ന്നാണ് ഇടപാടുകള്‍ നടത്തിയിരുന്നതെന്നും ഭാര്യാഭര്‍ത്താക്കന്‍മാരെന്ന വ്യാജേനെയാണ് ഇവര്‍ വീടെടുത്തു താമസിച്ചിരുന്നതെന്നും പൊലീസ് പറയുന്നു. ഫോണിലൂടെയാണ് സംഘം ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. ഇവരുടെ പക്കല്‍ നിന്ന് അഞ്ചു സിംകാര്‍ഡുകള്‍ പൊലീസ് കണ്ടെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News