വിന്‍ ഡീസലിനെ ആലിംഗനം ചെയ്ത് ദീപിക പദുകോണ്‍; ‘ട്രിബിള്‍ എക്‌സില്‍’ ഇരുവരും ഒന്നിക്കുന്നു?

ബോളിവുഡ് താരം ദീപിക പദുകോണും ഹോളിവുഡ് താരം വിന്‍ ഡീസലും ഒരുമിച്ച് അഭിനയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. വിന്‍ ഡീസലിനെ ആലിംഗനം ചെയ്തുനില്‍ക്കുന്ന ചിത്രം ദീപിക സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് ഇക്കാര്യം ചര്‍ച്ചയായത്. വിന്‍ ഡീസല്‍ അഭിനയിക്കുന്ന xXx പരമ്പരയിലെ പുതിയ ചിത്രത്തിന്റെ പോസ്റ്ററിനു മുന്നില്‍ നില്‍ക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

എന്നാല്‍ ഇരുവരും ഇതുവരെ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല. അതേസമയം, ദീപികയുടെ മാനേജര്‍ ഇക്കാര്യം അംഗീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

‘ട്രിബിള്‍ എക്‌സ്’ പരമ്പരയിലെ പുതിയ ചിത്രത്തിന്റെ പേര് ‘സാന്‍ഡര്‍ കേജ് റിട്ടേണ്‍സ്’ എന്നാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. തമാശയുടെ വിജയാഘോഷത്തിന്റ തിരക്കുകളിലാണ് ദീപിക ഇപ്പോള്‍. രണ്‍വീറിനൊപ്പം അഭിനയിച്ച ബജിരാവോ മസ്താനിയാണ് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News