ചെന്നൈ: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചിട്ട ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് ആഭ്യന്തരസര്‍വീസുകള്‍ പുനരാരംഭിച്ചു. ഉച്ചയോട രാജ്യാന്തര സര്‍വീസുകളും ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് എയര്‍പോര്‍ട്ട് അഥോറിറ്റ് ഓഫ് ഇന്ത്യ പ്രതിനിധി അറിയിച്ചു. റെയില്‍, റോഡ് ഗതാഗതങ്ങളും ഉച്ചയോടെ സാധാരണനിലയിലാകും. എന്നാല്‍ കേരളത്തിലേക്കുള്ള ട്രെയിനുകള്‍ എന്നുമുതല്‍ സര്‍വീസ് നടത്തുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആരക്കോണത്തു നിന്നുള്ള പ്രത്യേക ട്രെയിനില്‍ ചെന്നൈ മലയാളി നാട്ടിലെത്തി. ആര്‍ക്കോണത്തുനിന്ന് രാവിലെ പുറപ്പെട്ട ട്രെയിന്‍ രാത്രിയാണ് പാലക്കാട് എത്തിയത്. കെഎസ്ആര്‍ടിസി ആരംഭിച്ച പ്രത്യേകസര്‍വീസുകള്‍ വഴിയും ധാരാളം പേര്‍ കൊച്ചിയിലെത്തി. ആദ്യത്തെ ബസ് കോയമ്പേട് ബസ് ടെര്‍മിനസില്‍നിന്നു രാവിലെ പതിനൊന്നിനാണ് പുറപ്പെട്ടത്. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളിലേക്കാണ് യാത്രക്കാരെ സൗജന്യമായി എത്തിക്കുന്നത്. കോയമ്പേട് സിഎംബിടിയിലെ നാലാമത്തെയും അഞ്ചാമത്തെയും ബേയില്‍നിന്നാണ് കേരളത്തിലേക്കുള്ള ബസുകള്‍ പുറപ്പെടുന്നത്. ബസുകളില്‍ യാത്ര ചെയ്യേണ്ടവര്‍ എഗ്മോറിലുള്ള കേരള ഹൗസില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്ആര്‍ടിസി കൗണ്ടറുമായി ബന്ധപ്പെടണം. നമ്പരുകള്‍: 09176112100, 09449020305, 0944186238
അതേസമയം, മഴ കുറഞ്ഞതോടെ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ നിന്നും വെള്ളക്കെട്ട് മാറിത്തുടങ്ങിയെന്നാണ് വിവരങ്ങള്‍. എന്നാല്‍ നഗരപ്രാന്ത പ്രദേശങ്ങള്‍ പലതും ഇപ്പോഴും വെള്ളത്തിനടിയിലാണ്.
Get real time update about this post categories directly on your device, subscribe now.
Discussion about this post