നവലോകം ചെറുകഥാ അവാര്‍ഡ് സിജു രാജാക്കാടിന്റെ പിതൃത്വ സര്‍ട്ടിഫിക്കറ്റിന്

കോട്ടയം: 2015ലെ പൊന്‍കുന്നം വര്‍ക്കി സ്മാരക നവലോകം ചെറുകഥാ അവാര്‍ഡ് സിജു രാജാക്കാടിന്റെ പിതൃത്വ സര്‍ട്ടിഫിക്കറ്റ് എന്ന ചെറുകഥയ്ക്ക്. പതിനായിരത്തിയൊന്ന് രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്ന അവാര്‍ഡ് 11ന് കോട്ടയത്ത് നടക്കുന്ന ചടങ്ങില്‍ ജസ്റ്റിസ് കെടി തോമസ് സമ്മാനിക്കും.

പൊന്‍കുന്നം വര്‍ക്കി സ്മാരക നവലോകം ചെറുകഥാ അവാര്‍ഡിന് ഇതുവരെ അര്‍ഹമായ 13 കഥകളുടെ സമാഹാരം ‘മോഡല്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം പിണറായി വിജയന്‍ മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബിന് നല്‍കി നിര്‍വഹിക്കുമെന്ന് നവലോകം സാസ്‌കാരികകേന്ദ്രം പ്രസിഡന്റ് വിഎന്‍ വാസവന്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here