പ്ലേബോയ് മാസികയുടെ അവസാന നഗ്ന എഡിഷനില്‍ പ്രത്യക്ഷപ്പെട്ടത് പമേല ആന്‍ഡേഴ്‌സന്‍; അവസാന പതിപ്പ് 11ന് വിപണിയില്‍

നഗ്‌നചിത്രത്തോടെയുള്ള പ്ലേബോയ് മാസികയുടെ അവസാന എഡിഷന്റെ കവര്‍ പേജില്‍ പ്രത്യക്ഷപ്പെടുന്നത് യുവാക്കളുടെ പ്രിയതാരം പമേല ആന്‍ഡേഴ്‌സന്‍. 2016 ജനുവരി ഫെബ്രുവരി മാസത്തിലാണ് നഗ്‌നതനിറച്ച അവസാനപ്രതി പുറത്തിറങ്ങുന്നത്. അവസാന എഡിഷന്‍ മാഗസിന്‍ ഡിസംബര്‍ 11ന് വിപണിയിലെത്തും. ഈ എഡിഷനോടെ നഗ്‌നചിത്രങ്ങള്‍ ഒഴിവാക്കുന്ന മാസിക ഇനി പുതിയ രൂപത്തിലും ഭാവത്തിലുമായിരിക്കും പുറത്തിറങ്ങുക.

മാസികയുടെ സ്ഥാപകന്‍ ഹ്യൂ ഹെഫ്‌നറുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് അവസാന എഡിഷനിലും പമേല പ്രത്യക്ഷപ്പെടുന്നത്. പമേലയല്ലാതെ മറ്റാരും വേണ്ടെന്ന ഹെഫ്‌നറുടെ നിര്‍ബന്ധം മൂലമാണ് പമേല വീണ്ടും നഗ്നയായതെന്ന് താരത്തോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ മക്കളുടെ അനുമതിയുണ്ടെങ്കില്‍ മാത്രമേ താന്‍ ഫോട്ടോ ഷൂട്ടിനെത്തൂയെന്ന നിബന്ധന പമേല ഹെഫ്‌നര്‍ക്ക് മുമ്പാകെ വച്ചിരുന്നു. അവരുടെ പൂര്‍ണ്ണസമ്മതത്തോടെ തന്നെയാണ് പമേല ഫോട്ടോഷൂട്ടില്‍ പങ്കെടുത്തത്.

ചരിത്രങ്ങള്‍ ബാക്കിവച്ചാണ് പമേല അവസാനപ്രതിയിലും കവര്‍ഗേളാകുന്നത്. 48കാരിയായ പമേല തന്നെയാണ് മാസികയില്‍ ഏറ്റവും അധികം തവണ കവര്‍ഗേളായ താരം. പ്രശസ്തിയുടെ നെറുകെയില്‍ നില്‍ക്കെ 14 തവണയാണ് താരം പ്ലേബോയ്ക്കു വേണ്ടി നഗ്നയായത്. വ്യാഴാഴ്ച്ചയാണ് പ്ലേബോയ് ചിത്രങ്ങള്‍ പുറത്തുവിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News