ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണില്‍ അറിഞ്ഞതെല്ലാം ചിലപ്പോള്‍ ഒന്നുമായിരിക്കില്ല. ചിലപ്പോള്‍ യൂസര്‍ മാനുവല്‍ പോലും പറഞ്ഞു തന്നിട്ടില്ലാത്ത ചില ട്രിക്കുകളുണ്ട് നിങ്ങളുടെ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണില്‍. അവരെ പരിചയപ്പെടാം ചുവടെ. ആന്‍ഡ്രോയ്ഡ് ഫോണില്‍ ഒളിഞ്ഞിരിക്കുന്ന ഏഴു ട്രിക്കുകള്‍
നോട്ടിഫിക്കേഷന്‍ സെറ്റിംഗ്‌സ് എളുപ്പത്തില്‍ ലഭിക്കാന്‍
പലപ്പോഴും നോട്ടിഫിക്കേഷനുകള്‍ ഒരു ശല്യമായി മാറാറുണ്ട്. ഇതിനൊരു പരിഹാരം തേടുന്നവര്‍ക്കായി. നോട്ടിഫിക്കേഷന്‍ ബാറിലെ ഏതെങ്കിലും ഒരു നോട്ടിഫിക്കേഷനില്‍ അല്‍പനേരം ടാപ് ചെയ്ത് ഹോള്‍ഡ് ചെയ്യുക. നോട്ടിഫിക്കേഷനോടു ചേര്‍ന്നുതന്നെ സെറ്റിംഗ്‌സ് ഐകണ്‍ കാണാന്‍ സാധിക്കും. ഏത് ആപ്ലിക്കേഷന്റെ നോട്ടിഫിക്കേഷനിലാണോ ടാപ് ചെയ്തത് അവിടെ തെളിയുന്ന സെറ്റിംഗ്‌സ് ഐകണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ നിങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍ അഡ്ജസ്റ്റ് ചെയ്യുകയോ അല്ലെങ്കില്‍ പൂര്‍ണമായും ഓഫ് ചെയ്യുകയോ ചെയ്യാം.
ടെക്‌സ്റ്റുകളുടെ കോണ്‍ട്രാസ്റ്റ് വര്‍ധിപ്പിക്കാം
പലപ്പോഴും സ്‌ക്രീനില്‍ തെളിയുന്ന ടെക്‌സ്റ്റുകള്‍ വായിക്കാന്‍ ബുദ്ധിമുട്ടുണ്ടാവാം. കാഴ്ച സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവരാണെങ്കില്‍ ഇളം ചാര നിറത്തിലുള്ള ടെക്സ്റ്റുകള്‍ സ്‌ക്രീനുമായി ചേരുന്നതോടെ ഒട്ടും വായിക്കാന്‍ പറ്റാതെ വരും. ഇതിന് പരിഹാരം ഉണ്ട്. ടെക്സ്റ്റ് കോണ്‍ട്രാസ്റ്റ് എനേബിള്‍ ചെയ്താല്‍ മതി. ഇതിനായി സെറ്റിംഗ്‌സില്‍ ആക്‌സസിബിലിറ്റിയില്‍ പോയി ടെക്‌സ്റ്റ് കോണ്‍ട്രാസ്റ്റ് എനേബിള്‍ ചെയ്യാം.
സ്മാര്‍ട് ലോക്ക്
ഫോണിന്റെ സുരക്ഷയ്ക്ക് പാസ്‌വേഡോ പിന്‍കോഡോ ഇട്ട് സൂക്ഷിക്കുന്നവരാണ് അധികം പേരും. എന്നാല്‍, എപ്പോഴും ഈ ലോക്ക് പാറ്റേണ്‍ ഉപയോഗിച്ച് തുറക്കുക എളുപ്പമായെന്നു വരില്ല. അങ്ങനെ വരുമ്പോള്‍ സ്മാര്‍ട് ലോക്ക് ആക്ടിവേറ്റ് ചെയ്താല്‍ സ്വന്തം റൂം, ഓഫീസ് കാബിന്‍ എന്നിവിടങ്ങളില്‍ ഫോണ്‍ ലോക്ക് ഇല്ലാതെയും സുരക്ഷിതമായി വയ്ക്കാം. ഇതിനായി സെക്യൂരിറ്റി സെറ്റിംഗ്‌സില്‍ സ്മാര്‍ട് ലോക്ക് സെലക്ട് ചെയ്ത് ഏതാണോ ലൊക്കേഷന്‍ അത് സെലക്ട് ചെയ്താല്‍ മതി. പിന്നീട് ആ ലൊക്കേഷനില്‍ ഒരിക്കലും ഫോണ്‍ ലോക്ക് പാസ്‌വേഡ് ചോദിക്കില്ല.
സൈലന്റ് മോഡില്‍ ഉള്ള ഫോണ്‍ കണ്ടെത്താം
ഫോണ്‍ എവിടെയെങ്കിലും വച്ച് മറന്നു പോകുകയും പോരാത്തതിന് ഫോണ്‍ സൈലന്റ് മോഡില്‍ ആയിരിക്കുകയും ചെയ്താല്‍ അത് കണ്ടെത്തുക പ്രയാസകരമാണ്.
ഇത്തരം സന്ദര്‍ഭങ്ങളില്‍ ആന്‍ഡ്രോയ്ഡ് ഡിവൈസ് മാനേജര്‍ ഫങ്ഷന്‍ ഉപയോഗിക്കാം. ഒപ്പം മോഷണംപോയ സാഹചര്യത്തില്‍ ഫോണ്‍ കണ്ടെത്താനും ഡാറ്റ ഡിലീറ്റ് ചെയ്യാനും ഫോണ്‍ ലോക്ക് ചെയ്യാനും ഈ ഫംഗ്ഷന്‍ ഉപകരിക്കും. ഇതിനായി ചെയ്യേണ്ടത് ഗൂഗിള്‍ സെര്‍ച്ചില്‍ Find my phone’ through Android device manager എന്ന് ടൈപ്പ് ചെയ്യുക. ജിമെയില്‍ ഐഡിയില്‍ നിന്ന് സൈന്‍ ഇന്‍ ചെയ്യാനുള്ള ഓപ്ഷന്‍ തെളിഞ്ഞു വരും. ഇത് കൊടുക്കുമ്പോള്‍ ഫോണില്‍ നല്‍കിയിട്ടുള്ള മെയില്‍ ഐഡി തന്നെയായിരിക്കണം. ലോഗ് ഇന്‍ ചെയ്താല്‍ കാണുന്ന റിംഗ്, ഇറേസ്, ലോക്ക് എന്നീ മൂന്ന് ഓപ്ഷനുകളില്‍ ഏതു വേണമെന്നു വച്ചാല്‍ തീരുമാനിക്കാം. കാണാതായ ഫോണിലേക്ക് ഉറക്കെ റിംഗ് ചെയ്യാന്‍ ഒരു സന്ദേശവും അയക്കാം.
റിജക്ട് എസ്എംഎസുകള്‍ അഡ്ജസ്റ്റ് ചെയ്യാം
കോള്‍ വരുമ്പോള്‍ റിജക്ട് വിത്ത് എസ്എംഎസ് എന്ന സൗകര്യം പുതിയ സ്മാര്‍ട്‌ഫോണില്‍ എല്ലാം ഉണ്ട്. ഈ മെസ്സേജുകള്‍ എഡിറ്റ് ചെയ്യുകയോ റിമൂവ് ചെയ്യുകയോ ചെയ്യാം. ഇതിനായി സെറ്റിംഗ്‌സില്‍ ഫോണ്‍ സെറ്റിംഗ്‌സ് സെലക്ട് ചെയ്യുകയോ അല്ലെങ്കില്‍ ഡയലറില്‍ പോയി ഫോണ്‍ സെറ്റിംഗ്‌സ് സെലക്ട് ചെയ്യുകയോ ചെയ്യുക. അവിടെ റിജക്ട് വിത്ത് എസ്എംഎസ് എന്ന ഓപ്ഷന്‍ കാണാം. ഇതില്‍ ടാപ് ചെയ്താല്‍ എഡിറ്റ് ചെയ്യുകയോ റിമൂവ് ചെയ്യുകയോ ചെയ്യാം.
ഇന്റര്‍ഫേസ് സ്പീഡ് കൂട്ടാം
സെറ്റിംഗ്‌സില്‍ എബൗട്ട് ഫോണ്‍ ഓപ്ഷനിലെ ബില്‍ഡ് നമ്പര്‍ ഓപ്ഷനില്‍ ഏഴുതവണ ടാപ് ചെയ്യുക. അപ്പോള്‍ ഡെവലപര്‍ ഓപ്ഷന്‍ തെളിഞ്ഞു വരും. ഇവിടെ സ്‌ക്രോള്‍ ചെയ്താല്‍ വിന്‍ഡോ ആ്ന്‍ഡ് ട്രാന്‍സിഷന്‍ ആനിമേഷന്‍ സ്‌കെയിലിന്റെ സെറ്റിംഗ്‌സ് കാണാം. ഇത് ഡിഫോള്‍ട് ചെയ്യുന്നതിലൂടെ ആനിമേഷന്‍ വാല്യൂ 1x ആയി കൂട്ടുുകയോ 0.5 x ആയി കുറയ്ക്കുകയോ ചെയ്യാം. വേണമെങ്കില്‍ ആനിമേഷന്‍ വാല്യൂ ഓഫ് ചെയ്യുകയും ചെയ്യാം.
ഓട്ടോമാറ്റിക് ഷോര്‍ട്കട്ടുകള്‍ സ്‌റ്റോപ് ചെയ്യാം
പ്ലേസ്‌റ്റോറില്‍ നിന്ന് ഏതെങ്കിലും ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താല്‍ഹോം സ്‌ക്രീനില്‍ ഒരു ഷോര്‍ട്കട്ട് ഐകണ്‍ കാണാം. ഇത് ഒഴിവാക്കണമെന്നുണ്ടെങ്കില്‍ പ്ലേസ്റ്റോറില്‍ പോയി മുകളില്‍ ഇടതുവശത്തായി സെറ്റിംഗ്‌സ് ഓപണ്‍ ചെയ്യുക. അവിടെ ആഡ് ഐകണ്‍ ടു ഹോം സ്‌ക്രീന്‍ എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് ഓട്ടോമാറ്റിക് ഷോര്‍ട്കട് പ്ലേസിംഗ് ഡിസേബ്ള്‍ ചെയ്യാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here