ദമാസ്‌കസ്: യുദ്ധം താളംകെടുത്തിയ ജീവിതവുമായി മല്ലിടുന്ന സിറിയന്‍ ജനതയെ വീണ്ടും ആക്രമിച്ച് ഐഎസിന്റെ കൊടുംഭീകരത. മനുഷ്യമാംസം ഭക്ഷിക്കുന്ന വൈറസിന്റെ രൂപത്തില്‍ സിറിയയില്‍ പുതിയ രോഗബാധ പടര്‍ന്നു പിടിക്കുന്നു. ഐഎസ്‌ഐഎസ് ആണ് മനുഷ്യമാംസം ഭക്ഷിക്കുന്ന വൈറസ് പടര്‍ത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവരെ 500-ഓളം കേസുകളാണ് കഴിഞ്ഞ ഒരുമാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഐഎസ് ആണ് ഇതിനു പിന്നിലെന്ന് കുര്‍ദിഷ് റെഡ് ക്രസന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലീച്ച്മാന്‍സിസ് എന്നാണ് ഈ അസുഖത്തിന്റെ പേര്. സിറിയയുടെ ഗ്രാമ പ്രദേശങ്ങളിലാണ് അസുഖം വ്യാപിക്കുന്നത്. പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധന്മാര്‍ വരെ ഈ വൈറസ് ആക്രമണത്തിന്റെ ഇരകളായി മാറി.
2013ലാണ് സിറിയയില്‍ ഈ അസുഖം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തുടര്‍ച്ചയായുള്ള യുദ്ധങ്ങള്‍ മൂലം സിറിയയിലെ ജനങ്ങളുടെ ആരോഗ്യം പരിതാപകരമായ അവസ്ഥയിലാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. എന്നാല്‍, ഇത്തരമൊരു രോഗത്തെ കുറിച്ച് തങ്ങള്‍ക്ക് യാതൊരു അറിവുമില്ലെന്ന് കുര്‍ദിഷ് പോരാളികള്‍ പറയുന്നു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ ഐഎസ്‌ഐഎസ് മൃതദേഹങ്ങള്‍ ഉപേക്ഷിക്കുന്നതാണ് ഈ വൈറസിന്റെ വ്യാപനത്തിന് കാരണമായതെന്ന് സിറിയയിലെ ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ടുചെയ്യുന്നു. നേരത്തെ ഐഎസ് ഭീകരരില്‍ ഈ വൈറസ് പടര്‍ന്നു പിടിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
Get real time update about this post categories directly on your device, subscribe now.
Discussion about this post