ഓണ്‍ലൈന്‍ പെണ്‍വണിഭം; മുഖ്യപ്രതി ജോഷിയുടെ മകന്‍ ജോയ്‌സ് പിടിയില്‍

ബംഗലൂരു: ഓണ്‍ലൈന്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പിടിയിലായി. മുഖ്യപ്രതിയായ അച്ചായന്‍ എന്നു വിളിക്കുന്ന ജോഷിയുടെ മകന്‍ ജോയ്‌സ് ആണ് പിടിയിലായത്. ബംഗലൂരുവില്‍ നിന്നാണ് ജോയ്‌സിനെ പൊലീസ് പിടികൂടിയത്. പെണ്‍കുട്ടികളെ എത്തിക്കുന്നതില്‍ ജോയ്‌സിനും പങ്കുള്ളതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേകസംഘം ജോയ്‌സിനെ ബംഗലൂരുവില്‍ നിന്ന് പിടികൂടിയത്. ജോയ്‌സിനെ ഇന്നു രാത്രിയോടെ തന്നെ തിരുവനന്തപുരത്തെത്തിക്കും.

തിരുവനന്തപുരത്തെത്തിക്കുന്ന ജോയ്‌സിനെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുക്കാന്‍ സാധ്യതയുണ്ട്. മുംബൈയിലേക്കും വിദേശത്തേക്കും പെണ്‍കുട്ടികളെ കയറ്റി അയയ്ക്കുന്നതിലും ജോയ്‌സിന് പങ്കുള്ളതായി സംശയമുണ്ട്. തിരുവനന്തപുരത്തെത്തിച്ച ശേഷം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യലില്‍ ഇക്കാര്യത്തില്‍ വ്യക്തത വരുമെന്നാണ് കരുതപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News