കൊച്ചി: വിധി പറയുന്ന ജഡ്ജിമാര്‍ വിമര്‍ശിക്കപ്പെടുന്നതിനെതിരെ ജസ്റ്റിസ് കെമാല്‍ പാഷ. മുഖ്യമന്ത്രി ഇരിക്കുന്ന വേദിയിലാണ് ജസ്റ്റിസ് കെമാല്‍ പാഷ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയത്. ജഡ്ജിമാരെ വിമര്‍ശിക്കുന്നത് കൈ കെട്ടിയിട്ട് ഒരാളെ തല്ലുന്നതിന് തുല്യമാണെന്ന് ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു. വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ അറിയാത്തതു കൊണ്ടല്ല, മറിച്ച് നീതിന്യായ വിയവസ്ഥയോടുള്ള ബഹുമാനം കൊണ്ടാണ്. ജഡ്ജിയെയല്ല വിമര്‍ശിക്കേണ്ടത്. ജഡ്ജ്‌മെന്റിനെയാണെന്നും കെമാല്‍പാഷ പറഞ്ഞു. മുഖ്യമന്ത്രി കൂടി പങ്കെടുത്ത ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യര്‍ അനുസ്മരണ വേദിയിലാണ് ജസ്റ്റിസ് കെമാല്‍ പാഷയുടെ വിമര്‍ശനം.
പരിചയമുള്ളതിന്റെ പേരില്‍ ഒരുകേസും താന്‍ ഒഴിവാക്കിയിട്ടില്ല. അങ്ങനെ ചെയ്യുന്നത് നിയമലംഘനമാകും. താനിത് പറയുന്നത് ആരെയും ഉദ്ദേശിച്ചല്ലെന്ന് പറഞ്ഞായിരുന്നു കെമാല്‍പാഷയുടെ വിമര്‍ശനം. ബാര്‍ കോഴക്കേസില്‍ കെഎം മാണിക്കെതിരെ വിമര്‍ശനം ഉന്നയിച്ചതിന്റെ പേരില്‍ ജസ്റ്റിസ് കെമാല്‍ പാഷ രൂക്ഷമായി വിമര്‍ശിക്കപ്പെട്ടിരുന്നു. ഇതിനെതിരെയാണ് കെമാല്‍പാഷ പൊതുവേദിയില്‍ മറുപടി പറഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here