ഭാഷാ – സംസ്‌കാര – പ്രമേയ വൈവിധ്യങ്ങള്‍ ചലച്ചിത്ര സ്‌നേഹികള്‍ക്ക് മുന്നിലെത്തിച്ച് മേളകള്‍; ലോക ചലച്ചിത്രമേളകളെ അറിയാം

ചലച്ചിത്ര പ്രേമികളുടെ ഉത്സവകാലമാണ് ചലച്ചിത്രമേളകള്‍. പ്രാദേശിക ചലച്ചിത്രമേളകള്‍ മുതല്‍ രാജ്യാന്തര മേളകള്‍ വരെ ആസ്വാദകര്‍ക്ക് മുന്നില്‍ നിറഞ്ഞാടും. ഏറ്റവും പഴക്കം ചെന്ന വെനീസ് ഫിലിം ഫെസ്റ്റിവല്‍ മുതല്‍ ഗോവയും നമ്മുടെ തിരുവനന്തപുരവും വരെ ചലച്ചിത്ര സ്‌നേഹികള്‍ക്ക് മുന്നില്‍ തിരക്കഥകളുടെ ഉത്സവ കാലം തീര്‍ക്കുന്നു. ഭാഷയും സംസ്‌കാരവും പ്രമേയവും മുതല്‍ വിവിധ വൈവിധ്യങ്ങളിലാണ് പ്രേക്ഷകരുടെ മുന്നിലേക്ക് ലോക സിനിമയുടെ കാഴ്ചകള്‍ എത്തുന്നത്. ഐഎഫ്എഫ്‌കെ കാലത്ത് ലോക ചലച്ചിത്രമേളകളിലൂടെ ഒരു യാത്ര.

1. വെനീസ് ഫിലിം ഫെസ്റ്റിവല്‍

ലോകത്തെ ഏറ്റവും പഴക്കം ചെന്ന ഫിലിം ഫെസ്റ്റിവല്‍ ആണ് വെനീസ് ഫിലിം ഫെസ്റ്റിവല്‍. വെനീസ് ആദ്യമായി രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് വേദിയാവുന്നത് 1932ലാണ്. ഗോള്‍ഡന്‍ ലയണ്‍, സില്‍വര്‍ ലയണ്‍, ലയണ്‍ ഓഫ് ദി ഫ്യൂച്ചര്‍, എന്നിങ്ങനെ നീളുന്നു അവാര്‍ഡുകളുടെ നിര. ലോകത്തിലെ തന്നെ ഏറ്റവും വലുതും പ്രൗഢവുമായ ചലച്ചിത്രമേള കൂടിയാണ് വെനീസ് ചലച്ചിത്രമേള.

2. കാന്‍സ് ഫിലിം ഫെസ്റ്റിവല്‍

ഏതൊരു ചലച്ചിത്രാസ്വാദകനും പങ്കെടുക്കണം എന്ന് അഗ്രഹിക്കുന്ന മേള. ലോകത്തിന് ഏറ്റവും പ്രസിദ്ധമായതും പരിചിതമായതും കാന്‍സ് ഫിലിം ഫെസ്റ്റിവല്‍ തന്നെയാകും. 1930കളുടെ അവസാനമാണ് കാന്‍സ് ഫിലിം ഫെസ്റ്റിവലിന് തുടക്കമാകുന്നത്. ലോകത്തിലെ ഏറ്റവും പ്രചാരമേറിയ ഫെസ്റ്റിവലുകളിലൊന്നായത് കൊണ്ട് തന്നെ കാന്‍സ് ഫിലിം ഫെസ്റ്റിവലിനോട് മാധ്യമങ്ങള്‍ക്കുള്ള താല്‍പര്യവും മറ്റ് ഫിലിം ഫെസ്റ്റിവലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതലാണ്.

3. ടൊറൊന്റോ ഫിലിം ഫെസ്റ്റിവല്‍

1976 ലാണ് ടൊറൊന്റോ ഫിലിം ഫെസ്റ്റിവല്‍ ആരംഭിക്കുന്നത്. ടൊറൊന്റോ ഫിലിം ഫെസ്റ്റിവല്‍ ഏറ്റവും മികച്ചതും ആദരണീയവുമായ ഫെസ്റ്റിവലായി മാറി. ഫെസ്റ്റിവലുകളുടെ ഫെസ്റ്റിവല്‍ കൂടിയാണ് ടൊറൊന്റോ ഫിലിം ഫെസ്റ്റിവല്‍.

4. ആന്‍സീ ഇന്റര്‍നാഷണല്‍ അനിമേറ്റഡ് ഫിലിം ഫെസ്റ്റിവല്‍

അനിമേറ്റഡ് ഫിലിമുകളുടെ ഏറ്റവും വലിയ ഫെസ്റ്റിവലുകളില്‍ ഒന്നാണ് ആന്‍സീ ഇന്റര്‍നാഷണല്‍ അനിമേറ്റഡ് ഫിലിം ഫെസ്റ്റിവല്‍. 1960ല്‍ ഫ്രാന്‍സിലെ ആന്‍സിയിലാണ് ഈ ഫിലിം ഫെസ്റ്റിവല്‍ ആരംഭിക്കുന്നത്. തുടക്കത്തില്‍ രണ്ട് വര്‍ഷത്തെ ഇടവേളയില്‍ നടത്തിയിരുന്ന ആന്‍സീ ഇന്റര്‍നാഷണല്‍ അനിമേറ്റഡ് ഫിലിം ഫെസ്റ്റിവല്‍ 1998 മുതല്‍ എല്ലാ വര്‍ഷവും നടത്താന്‍ തുടങ്ങി. ആനിമേറ്റഡ് ചിത്രങ്ങളുടെ സാങ്കേതിക വശങ്ങള്‍ കൂടി കാഴ്ച്ചക്കാര്‍ക്കായി പ്രദര്‍ശിപ്പിക്കും എന്നത് ആന്‍സീ ഇന്റര്‍നാഷണല്‍ അനിമേറ്റഡ് ഫിലിം ഫെസ്റ്റിവലിന്റെ പ്രത്യേകതയാണ്.

5.ഹോങ്‌കോങ്ങ് ഇന്റര്‍നാഷണല്‍ അനിമേറ്റഡ് ഫിലിം ഫെസ്റ്റിവല്‍

ഹോങ്‌കോങ്ങ് ഇന്റര്‍നാഷണല്‍ അനിമേറ്റഡ് ഫിലിം ഫെസ്റ്റിവല്‍ പുതിയ പ്രതിഭകളെയും പുതിയ സൃഷ്ടികളെയും പ്രോത്സാഹിപ്പിക്കാനാണ് ശ്രമിക്കുന്നത്. 1977ല്‍ സ്ഥാപിതമായ ഹോങ് കോങ്ങ് ഇന്റര്‍നാഷണല്‍ അനിമേറ്റഡ് ഫിലിം ഫെസ്റ്റിവല്‍ 2005ല്‍ സ്വതന്ത്രചാരിറ്റബിള്‍ ഓര്‍ഗേൈനസഷനായി മാറി. സിനിമാ പ്രദര്‍ശനത്തിന് പുറമെ സെമിനാറുകള്‍, എക്‌സിബിഷനുകള്‍, ചര്‍ച്ചകള്‍ എന്നിവയും ഹോങ് കോങ്ങ് ഇന്റര്‍നാഷണല്‍ അനിമേറ്റഡ് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു.

6. ബെര്‍ലിന്‍ ഇന്റര്‍നാഷണല്‍ അനിമേറ്റഡ് ഫിലിം ഫെസ്റ്റിവല്‍

ജര്‍മ്മനിയിലെ ബെര്‍ലിനില്‍ നടത്തുന്ന ബെര്‍ലിന്‍ ഇന്റര്‍നാഷണല്‍ അനിമേറ്റഡ് ഫിലിം ഫെസ്റ്റിവല്‍ ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ഫിലിം ഫെസ്റ്റിവലുകളില്‍ ഒന്നാണ്. 1951 ല്‍ തുടങ്ങിയ ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവല്‍ കാണികളുടെ എണ്ണത്തിന്റെ കണക്കില്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന ഫിലിം ഫെസ്റ്റിവല്‍ എന്ന പ്രത്യേകതയും ബെര്‍ലിന്‍ ഇന്റര്‍നാഷണല്‍ അനിമേറ്റഡ് ഫിലിം ഫെസ്റ്റിവലിന് ഉണ്ട്.

7. മെല്‍ബണ്‍ ഇന്റര്‍നാഷണല്‍ അനിമേറ്റഡ് ഫിലിം ഫെസ്റ്റിവല്‍

സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട ഫെസ്റ്റിവല്‍. 1952ല്‍ തുടങ്ങിയ ഈ ഫിലിം ഫെസ്റ്റിവല്‍ വിലമതിക്കുന്ന ഒരുപാട് അവാര്‍ഡുകളുടെ കാര്യത്തിലും മികച്ച കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്ന കാര്യത്തിലും മുന്നിട്ട് നില്‍ക്കുന്നു. അത് കൊണ്ട് തന്നെ പ്രൗഢമായ മെല്‍ബണ്‍ ഇന്റര്‍നാഷണല്‍ അനിമേറ്റഡ് ഫിലിം ഫെസ്റ്റിവല്‍ ചലച്ചിത്ര പ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News