തോല്‍വി ഒഴിവാക്കാന്‍ ദക്ഷിണാഫ്രിക്ക പൊരുതുന്നു; നാലാം ദിനം രണ്ടിന് 72 എന്ന നിലയില്‍; ജയിക്കാന്‍ 481 റണ്‍സ്

ദില്ലി: നാലാം ടെസ്റ്റിലും തോല്‍വിയെ അഭിമുഖീകരിച്ച് ദക്ഷിണാഫ്രിക്ക. 481 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്‌സിലും ബാറ്റിംഗ് തകര്‍ച്ചയെ അഭിമുഖീകരിക്കുകയാണ്. നാലാം ദിനം കളി അവസാനിക്കുമ്പോള്‍ 2 വിക്കറ്റു നഷ്ടത്തില്‍ 72 റണ്‍സ് എന്ന നിലയിലാണ് സന്ദര്‍ശകര്‍. 23 റണ്‍സുമായി ഹാഷിം അംലയും 11 റണ്‍സുമായി എബി ഡിവില്ലിയേഴ്‌സുമാണ് ക്രീസില്‍. ഒരു ദിവസവും 8 വിക്കറ്റും ശേഷിക്കെ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ 409 റണ്‍സ് കൂടി വേണം. ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ് 5 വിക്കറ്റ് നഷ്ടത്തില്‍ 267 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു.

4ന് 190 എന്ന നിലയില്‍ നാലാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് ഒരുവിക്കറ്റ് മാത്രമാണ് പിന്നീട് നഷ്ടമായത്. 88 റണ്‍സെടുത്ത വിരാട് കോഹ്‌ലിയുടെ വിക്കറ്റു മാത്രം. രണ്ടാം ഇന്നിംഗ്‌സിലും സെഞ്ച്വറി നേടിയ അജിന്‍ക്യ രഹാനെയുടെ ബാറ്റിംഗ് ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ നിര്‍ണായകമായി. രഹാനെ എലൈറ്റ് പട്ടികയിലും ഇടംപിടിച്ചു. ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്‌സുകളിലും സെഞ്ച്വറി നേടുന്നതാണ് എലൈറ്റ്. രണ്ട് ഇന്നിംഗ്‌സുകളിലും സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് രഹാനെ. രഹാനെ 100 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News