തിരുവനന്തപുരം: സിനിമയെ സിനിമയല്ലാതാക്കുന്നത് ഡബ്ബിംഗെന്ന് ബ്രിട്ടീഷ് – ജര്‍മ്മന്‍ ചിത്ര സംയോജകനായ ആന്‍ഡ്രൂ ബേര്‍ഡ്. ശബ്ദത്തെ ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ ചലച്ചിത്രത്തെ മികച്ചതാക്കാമെന്നും ആന്‍ഡ്രൂ ബോര്‍ഡ് പറഞ്ഞു. കേരള രാജ്യാന്ത ചലച്ചിത്ര മേളയില്‍ സിനിമയുടെ ശബ്ദം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ആന്‍ഡ്രൂ ബേര്‍ഡ്.
ശബ്ദത്തിന്റെ ശരിയായ വിന്യാസത്തിലൂടെ ചലച്ചിത്രത്തെ തന്നെ പുനരാഖ്യാനം ചെയ്യാനാകുമെന്നും ആന്‍ഡ്രൂ ബേര്‍ഡ് പറഞ്ഞു. കൃത്യമായ ഇടത്ത് ശരിയായ ശബ്ദം ആലേഖനം ചെയ്യുന്നതുവഴി യഥാര്‍ത്ഥ വ്യത്യാസം തിരിച്ചറിയാനാവുമെന്നും അദ്ദേഹം പറഞ്ഞു. ഡബ്ബിംഗ് സംവിധാനം കൂടുതലായി ഉപയോഗിക്കുന്ന ഇന്ത്യന്‍ സിനിമകള്‍ക്കുള്ള വിമര്‍ശനം കൂടിയായിരുന്നു ബേര്‍ഡിന്റെ വാക്കുകള്‍.
‘വിവരണത്തേക്കാള്‍ നല്ലത് വികാരാത്മകമായ സംഗീതം ഉള്‍ക്കൊള്ളിക്കുന്നതാണ്. കൃത്രിമമായി ചമയ്ക്കുന്ന ശബ്ദ ക്രമീകരണം ഒരു ചലച്ചിത്രത്തെ കൊല്ലുന്നതിന് തുല്യമാണ്’. – ബേര്‍ഡ് പറഞ്ഞു.
ബ്രിട്ടനില്‍ ജനിച്ച ആന്‍ഡ്രൂ ബേര്‍ഡ് ജര്‍മ്മന്‍ ചലച്ചിത്രങ്ങള്‍ക്കാണ് ചിത്രസംയോജനം നടത്തിയിട്ടുള്ളത്. 14ല്‍ അധികം ചിത്രങ്ങള്‍ക്കും നിരവധി ഡോക്യുമെന്ററികള്‍ക്കും വേണ്ടി ആന്‍ഡ്രൂ ബേഡ് അണിയറ പ്രവര്‍ത്തകനായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here