മാന്‍ഹോളിലേക്ക് ചാടിയിറങ്ങിയ നൗഷാദ് കാണിച്ചത് മണ്ടത്തരമെന്ന് കെ.പി ശശികല; ഒരു തുണിയോ കയറോ ഇട്ടുകൊടുത്താല്‍ മതിയായിരുന്നെന്നും ശശികല

തൃശ്ശൂര്‍: കോഴിക്കോട്ട് മാന്‍ഹോളില്‍ കുടുങ്ങിയവരെ രക്ഷിക്കാനിറങ്ങി ജീവത്യാഗം ചെയ്ത നൗഷാദിനെ പരിഹസിച്ച് ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി ശശികല. മാന്‍ഹോളിലേക്ക് ചാടിയിറങ്ങി നൗഷാദ് കാണിച്ചത് മഹാമണ്ടത്തരമായിരുന്നെന്ന് ശശികല പറഞ്ഞു. ഒരു തുണിയോ കയറോ മാന്‍ഹോളിലേക്ക് ഇട്ടുകൊടുത്താല്‍ മതിയായിരുന്നു. ആ തൊഴിലാളികള്‍ക്ക് അതില്‍പിടിച്ച് കയറി രക്ഷപ്പെടുമായിരുന്നെന്നും ശശികല പറഞ്ഞു. തൃശ്ശിവപേരൂര്‍ ഹിന്ദു ധര്‍മ പരിഷത്ത് സംഘടിപ്പിച്ച അയ്യപ്പവിളക്ക് മഹോത്സവത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ശശികല.

അങ്ങനെ പ്രവര്‍ത്തിക്കുന്നതിനു പകരം അപകടം മനസ്സിലാക്കാതെ നൗഷാദ് മാന്‍ഹോളിലേക്ക് എടുത്തു ചാടുകയാണുണ്ടായത്. ഇത്തരം മണ്ടത്തരങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കേരളത്തിലെ മുഴുവന്‍ അമ്മമാരും മക്കളെ ഉപദേശിക്കുകയാണ് വേണ്ടത്. ഇതു രാഷ്ട്രീയം പറയലല്ല, മറിച്ച് ഒരു അമ്മയെന്ന നിലയിലും അധ്യാപികയെന്ന നിലയിലുമുള്ള തന്റെ വികാരമാണെന്നും കെ.പി ശശികല പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News