മണിക്കൂറില്‍ രണ്ടുതവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഗര്‍ഭധാരണ സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം

ഒരു മണിക്കൂറിനകം രണ്ടു തവണ പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഗര്‍ഭധാരണ സാധ്യത വര്‍ധിപ്പിക്കുമെന്ന് പുതിയ പഠനങ്ങള്‍. മൂന്നിരട്ടിയോളം സാധ്യത കൂടുതലാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഒരു മണിക്കൂറിനിടെ രണ്ടാംതവണയും ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഉണ്ടാകുന്ന സ്‌പേം ഗര്‍ഭധാരണത്തിന് 20 ശതമാനം സാധ്യത കൂട്ടുണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. വന്ധ്യതാനിവാരണ ചകിത്സയില്‍ ഉപയോഗിക്കുന്ന ഇന്‍ട്രോടെറിന്‍ ഇന്‍സെമിനേഷന്‍ എന്ന ചികിത്സയില്‍ ഇത്തരത്തില്‍ ഒരു മണിക്കൂറിനിടെ ലഭിക്കുന്ന സ്‌പെം ഇരട്ടി ഫലം നല്‍കുന്നുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. ഈ ചികിത്സയുടെ വിജയസാധ്യത 6 ശതമാനമാണ്.

അങ്ങനെയെങ്കില്‍ ദമ്പതികള്‍ക്ക് സ്വാഭാവിക രീതിയില്‍ ഗര്‍ഭധാരണത്തിന് ഇത്തരത്തില്‍ രണ്ടുതവണ ബന്ധപ്പെടുന്നത് ഗുണം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. ഗര്‍ഭനിരക്കുകളില്‍ വര്‍ധനവുണ്ടാകുന്നതിന് ഇത് സഹായിക്കുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ലണ്ടനിലെ നോര്‍ത്ത് മിഡില്‍സെക്‌സ് ആശുപത്രിയിലെ വന്ധ്യതാ ചികിത്സാ വിദഗ്ധന്‍ ഗുലാം ബഹദൂര്‍ പറഞ്ഞു. ഇന്‍ട്രോടെറിന്‍ ഇന്‍സെമിനേഷന്‍ ചികിത്സയില്‍ പങ്കെടുത്ത 15 സ്ത്രീകളിലാണ് പഠനം നടത്തിയത്. പുരുഷന്‍മാരില്‍ നിന്ന് ഒരു മണിക്കൂറിനിടെ ശേഖരിച്ച രണ്ടാമത്തെ സ്‌പേം സ്ത്രീകളില്‍ ഉപയോഗിച്ചു. ഈ സ്ത്രീകള്‍ സ്‌പേം ഡ്രോപിംഗ് ചെയ്ത് ഏതാനും ദിവസങ്ങള്‍ക്കകം തന്നെ ഗര്‍ഭിണികളായതായി കണ്ടെത്തി.

മാത്രവുമല്ല, രണ്ടാമതും ഈ സ്‌പേം ഉപയോഗിച്ച സ്ത്രീകള്‍ വീണ്ടും ഗര്‍ഭിണിയാകുന്നതായും ഗവേഷകര്‍ കണ്ടെത്തി. പല പുരുഷന്‍മാരും ബീജത്തിന്റെ കൗണ്ട് വര്‍ധിപ്പിക്കാന്‍ കൂടുതല്‍ സമയം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് സ്വയം പിന്‍വാങ്ങുന്നതായി വിദഗ്ധര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News