ഐഎഫ്എഫ്‌കെയെ ചൂടുപിടിപ്പിപ്പിക്കാന്‍ ഗാസ്പര്‍ നോയെയുടെ ‘ലവ്’ വരുന്നു; ഫ്രഞ്ച് ത്രിഡി ചിത്രത്തിന് ആകെ രണ്ട് പ്രദര്‍ശനങ്ങള്‍ മാത്രം

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയെ ചൂടിപിടിപ്പിക്കാന്‍ യുവത്വത്തിന്റെ പ്രണയകഥ പറയുന്ന ഫ്രഞ്ച് ചിത്രം ലവ് വരുന്നു. മര്‍ഫി, മര്‍ഫിയുടെ മുന്‍ പെണ്‍ സുഹൃത്ത് ഇലക്ട്ര, ഓമി എന്നിവരുടെ ജീവിതത്തിലെ നിര്‍ണ്ണായക രംഗങ്ങളാണ് ‘ലവ്’ വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നത്.

സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ ഇലക്ട്രയോടായിരുന്നു മര്‍ഫിക്ക് പ്രണയം. അടുത്ത സുഹൃത്തുക്കളുമായിരുന്നു ഇരുവരും. രണ്ട് വര്‍ഷം ഇരുവരും ഒരുമിച്ച് കഴിഞ്ഞു. ഇലക്ട്ര ഗര്‍ഭിണിയായതോടെ മര്‍ഫിക്ക് അവിശ്വാസവും തുടങ്ങി. ആവശ്യമില്ലാതിരുന്ന ആ ഗര്‍ഭത്തോടെ മര്‍ഫിയും ഇലക്ട്രയും തമ്മില്‍ തെറ്റി. ഇത് ഇരുവരുടെയും ബന്ധം തകര്‍ത്തു.

love-2

ഭാര്യയായ ഓമിക്കും കുഞ്ഞിനുമൊപ്പം ഉറങ്ങുമ്പോഴാണ് മര്‍ഫിക്ക് ഇലക്ട്രയുടെ അമ്മയുടെ ഫോണ്‍ സന്ദേശം എത്തുന്നത്. ഇലക്ട്രയെ കാണാതായി. മകളെപ്പറ്റി ഒരു വിവരവുമില്ല. അവള്‍ക്ക് എന്തോ അപകടം സംഭവിച്ചോ എന്ന് അവര്‍ ഭയപ്പെടുന്നു. ആത്മഹത്യാ പരവണതയുള്ള ഇലക്ട്രയ്ക്ക് എന്തുപറ്റി എന്ന് ആശങ്കയുയര്‍ത്തുന്നിടത്തുനിന്ന് ലവ് പുരോഗമിക്കുന്നു. മര്‍ഫിയുടെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട് നിമിഷങ്ങളായിരുന്നു ആ രണ്ട് വര്‍ഷം. വാഗ്ദാനങ്ങള്‍, മത്സരങ്ങള്‍, ആഗ്രഹങ്ങള്‍, പിഴവുകള്‍ ഒക്കെ നിറഞ്ഞ തീ പിടിച്ച പ്രണയം.

ചൂടന്‍ രംഗങ്ങളാല്‍ സമ്പന്നമാണ് ചിത്രം. രംഗങ്ങളില്‍ പലതും മുന്നൊരുക്കമില്ലാതെ ചിത്രീകരിച്ചവ. ഗാസ്പര്‍ നോയെ സംവിധാനം ചെയ്യുന്ന ഫ്രഞ്ച് ത്രിഡി ചിത്രം 135 മിനുട്ട് ദൈര്‍ഘ്യമുള്ളതാണ്. മര്‍ഫിയായി കാള്‍ ഗ്ലസ്മാന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു. ഓമിയായി ക്ലാര ക്രിസ്റ്റിനും ഇലക്രയായി ഔമി മുയോകും അഭിനയിക്കുന്നു.

Love-3

കാന്‍സ് ഫെസ്റ്റിവലിലും ടൊറോന്റോ മേളയിലും ലവ് പ്രദര്‍ശിപ്പിച്ചിരുന്നു. പ്രേക്ഷകര്‍ ഇടിച്ചുകയറുമെന്ന് പ്രീക്ഷിക്കുന്ന ചിത്രത്തിന് പക്ഷേ ആഗോള തലത്തില്‍ ശരാശരി ചിത്രം എന്ന വിശേഷണം മാത്രമാണ് വിമര്‍ശകര്‍ നല്‍കിയത്. സംവിധായകനായ ഗാസ്പര്‍ നോയെയ്ക്കും വലിയ വിമര്‍ശനമാണ് കേള്‍ക്കേണ്ടിവന്നത്.

ലാര്‍സ് വോന്‍ ട്രയറുടെ ആന്റി ക്രൈസ്റ്റ്, അബ്ദലത്തീഫ് കെഷിഷിന്റെ ബ്ലൂ ഈസ് ദി വാമസ്റ്റ് കളര്‍ തുടങ്ങിയ ചിത്രങ്ങളുടെ ഗണത്തില്‍ വരുന്നതാണ് ലവ് എന്ന ചിത്രവും. ബ്ലൂ ഈസ് ദി വാമസ്റ്റ് കളറിന്റെ നിര്‍മാതാവായ വിന്‍സന്റ് മാരവല്‍ ആണ് ലവും നിര്‍മിച്ചത്. ത്രിഡി എക്‌സ്പീരിയന്‍സ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ ചിത്രത്തിന് ആകെ രണ്ട് പ്രദര്‍ശനങ്ങള്‍ മാത്രമാണ് ഒരുക്കിയിട്ടുള്ളത്. ചിത്രം ഡിസംബര്‍ ഒന്‍പതിന് രാത്രി 10.30ന് നിശാഗന്ധിയിലും 10ന് രാത്രി 9.30ന് രമ്യയിലും പ്രദര്‍ശിപ്പിക്കും.

ചിത്രത്തിന്റെ ട്രെയ്‌ലറുകള്‍ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News