മുല്ലപ്പെരിയാറിലെ ജലനിരപ്പ് 141.8 അടിയായി; 1850 ഘനയടി ജലം തമിഴ്‌നാട് കൊണ്ടു പോകുന്നു; മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടരുതെന്ന് കേരളം തമിഴ്‌നാടിനോട്

ഇടുക്കി: ആശങ്ക വര്‍ധിപ്പിച്ചുകൊണ്ട് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 141.8 അടിയായി ഉയര്‍ന്നു. അണക്കെട്ട് മേഖലയിലും തേക്കടി ഉള്‍പ്പെടെയുള്ള വൃഷ്ടിപ്രദേശത്തും ശക്തമായ മഴ തുടരുകയാണ്. അതേസമയം, സെക്കന്റില്‍ 1850 ഘനയടി ജലം വീതം തമിഴ്‌നാട് കൊണ്ടു പോയി തുടങ്ങി.

ജലനിരപ്പ് ഉയര്‍ന്നതിനാല്‍ രാത്രിയില്‍ സെക്കന്റില്‍ 1800 ഘനയടി വെള്ളം തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. തേക്കടി, കുമളി, പെരിയാര്‍ എന്നിവിടങ്ങളില്‍ പെയ്ത മഴയാണ് ജലനിരപ്പ് ഉയരാന്‍ കാരണമായത്. അണക്കെട്ടിലെ പരമാവധി സംഭരണശേഷി 142 അടിയാണ്.

അതിനിടെ മുന്നറിയിപ്പില്ലാതെ അണക്കെട്ടില്‍നിന്നു കേരളത്തിലേക്ക് വെള്ളം തുറന്നുവിടരുതെന്ന് തമിഴ്‌നാടിനു കേരളം ആവശ്യപ്പെട്ടു.ഇടുക്കി കലക്ടര്‍ ആണ് ഈ നിര്‍ദേശം നല്‍കിയത്. വെള്ളം തുറന്നുവിടേണ്ടിവന്നാല്‍ 24 മണിക്കൂറിന് മുന്‍പ് മുന്നറിയിപ്പ് നല്‍കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. പെരിയാറിന്റെ തീരത്തുള്ളവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.

വൃഷ്ടിപ്രദേശത്ത് രണ്ട് ദിവസമായി തുടരുന്ന കനത്ത മഴക്കൊപ്പം തമിഴ്‌നാട് കൂടുതള്‍ വെള്ളം കൊണ്ട് പോകാത്തതുമാണ് ജലനിരപ്പ് തുടര്‍ച്ചയായി ഉയരാന്‍ കാരണം. സെക്കന്റില്‍ 1950 ഘനയടി ജലമാണ് അണക്കെട്ടിലേക്ക് ഇപ്പോള്‍ ഒഴുകിയെത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News