നാട്ടാന രജിസ്‌ട്രേഷന്‍; സംസ്ഥാനത്തെ 39 ആനകള്‍ക്കായുള്ള രജിസ്‌ട്രേഷന്‍ അപേക്ഷകള്‍ തള്ളി; അപേക്ഷകളില്‍ വനംവകുപ്പ് തീരുമാനം വൈകിപ്പിക്കുന്നതായി വിവരാവകാശരേഖ

ദില്ലി: സുപ്രീംകോടതി വിധി പ്രകാരം നടക്കുന്ന നാട്ടാന രജിസ്‌ട്രേഷനില്‍ സംസ്ഥാനത്തെ 39 ആനകള്‍ക്കായുള്ള രജിസ്‌ട്രേഷന്‍ അപേക്ഷകള്‍ തള്ളി. ഉടമസ്ഥാവകാശം സംബന്ധിച്ച് വ്യക്തമായ രേഖകളില്ലാത്ത ആനകള്‍ക്കാണ് രജിസ്‌ട്രേഷന്‍ നിഷേധിച്ചത്. ആനകളെ സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കാനാണ് കോടതി നിര്‍ദ്ദേശം. മുന്നൂറിലധികം ആനകള്‍ക്കായുള്ള അപേക്ഷകളില്‍ വനംവകുപ്പ് തീരുമാനം വൈകിപ്പിക്കുന്നതായി വിവരാവകാശരേഖ.

ഈ വര്‍ഷം സെപ്തംബര്‍ 28നകം രാജ്യത്തെ നാട്ടാനകളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു സുപ്രീംകോടതി വിധി. സംസ്ഥാനത്തെ 577 നാട്ടാനകളില്‍ 235 എണ്ണത്തിന് മാത്രമാണ് ഇതുവരെ വനംവകുപ്പ് രജിസ്‌ട്രേഷന്‍ നല്‍കിയത്. ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകളില്‍ വ്യക്തതയില്ലാത്തതിനാല്‍ 39 അപേക്ഷകള്‍ തള്ളി. ഇടുക്കി, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ അപേക്ഷകളാണ് തള്ളിയത്. 2003 ഒക്ടോബര്‍ 18നുള്ളില്‍ ഉടമസ്ഥാവകാശം നേടാനാവാത്ത ആനകളെ സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിണമെന്നായിരുന്നു കോടതി നിര്‍ദ്ദേശം. എന്നാല്‍ ഇതുവരെ ഒരു നാട്ടാനയെ പോലും സര്‍ക്കാര്‍ ഏറ്റെടുത്തില്ല.
സെപ്തംബര്‍ 28ന് നാട്ടാന രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന കോടതി വിധി മറികടന്ന് മൂന്നൂറ്റി മൂന്ന് ആനകളുടെ രജിസ്‌ട്രേഷന്‍ അപേക്ഷകളില്‍ വനം വകുപ്പ് തീരുമാനം വൈകിപ്പിക്കുകയാണ്. കോടതി വിധി ലംഘിച്ച പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച്ച വനംവകുപ്പിനെ സുപ്രീംകോടതി ഹിയറിംഗിനായി വിളിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News