മൊട്ടയടിച്ച ഫഹദ് നസ്രിയക്കൊപ്പം; പുത്തന്‍ ലുക്കിന് വന്‍സ്വീകരണം

മൊട്ടയടിച്ച ഫഹദ് ഫാസിലും ഭാര്യ നസ്രിയയും ഒന്നിച്ചുള്ള ഫോട്ടോ തരംഗമാകുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് നവമവധ്യമങ്ങളിലൂടെ ഫഹദിന്റെ പുതിയ ലുക്ക് ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇന്നലെ മുതലാണ് നസ്രിയക്കൊപ്പം പുത്തന്‍ ലുക്കില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍മീഡിയ വഴി പ്രചരിച്ചത്. നിരവധി ലൈക്കുകളും ഷെയറുകളുമാണ് ലഭിക്കുന്നത്.

അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് ഫഹദ് മൊട്ടയടിച്ചതെന്നാണ് സിനിമ ലോകത്ത് നിന്നുള്ള വാര്‍ത്തകള്‍. തല മൊട്ടയടിച്ച്, കട്ടി താടിവച്ച് ആരാധകര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത മേക്കോവറിലാണ് ഫഹദ് ഇപ്പോള്‍.

അക്കരക്കാഴ്ചകളിലൂടെ ശ്രദ്ധേയനായ എബി സംവിധാനം ചെയ്ത മണ്‍സൂണ്‍ മാംഗോസ്, ആഷിക് അബു നിര്‍മ്മിച്ച് ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം, സമീര്‍ താഹിറിന്റെ സഹസംവിധായകനായിരുന്ന സിജു എസ് ബാവയുടെ നാളെ എന്നിവയാണ് റിലീസിനൊരുങ്ങുന്ന ഫഹദ് ചിത്രങ്ങള്‍. മഹേഷിന്റെ പ്രതികാരം ക്രിസ്മസിനും മണ്‍സൂണ്‍ മാംഗോസ് ജനുവരിയിലുമായാണ് റിലീസ് ചെയ്യുക

ലൈല ഓ ലൈലയ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്യാന്‍ തീരുമാനിച്ചിരുന്ന ചിത്രത്തില്‍ നിന്നും മറ്റു രണ്ടു ചിത്രങ്ങളില്‍ നിന്നും ഫഹദ് നേരത്തെ പിന്‍മാറിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News