ഭീകരവാദത്തെ ശക്തിയോടെ നേരിടും; കാലിഫോര്‍ണിയ വെടിവെപ്പ് ഭീകരാക്രമണമെന്ന് ഒബാമ

വാഷിംഗ്ടണ്‍: കാലിഫോര്‍ണിയയില്‍ കഴിഞ്ഞ ദിവസം നടന്ന വെടിവെപ്പ് ഭീകരവാദ പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. ഇസ്ലാമിക് സ്‌റ്റേറ്റിനെയും അതുപോലെ ഭീകരവാദ പ്രവര്‍ത്തനം നടത്തുന്നവരെ വേരോടെ നശിപ്പിക്കുമെന്നും ഒബാമ ഉറപ്പുനല്‍കി.

തീവ്രവാദ ഭീഷണി യാഥാര്‍ത്ഥ്യമാണ്. പക്ഷെ അതിനെ അതിജീവിക്കുമെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു. ഇസ്ലാമിനെ ദുര്‍വ്യാഖ്യാനം ചെയ്യുകയാണ് കാലിഫോര്‍ണിയ ആക്രമണം നടത്തിയ മുസ്ലീം ദമ്പതികള്‍ ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വൈറ്റ് ഹൗസില്‍ നിന്നും ചടങ്ങില്‍ വച്ചാണ് ഒബാമ ഇക്കാര്യം പറഞ്ഞത്.

കഴിഞ്ഞ ബുധനാഴ്ച നടന്ന പാര്‍ട്ടിക്ക് നേരെ നടന്ന ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെടുകയും 21 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണം നടത്തിയ സയിദ് റിസ്‌വാന്‍ ഫറൂഖും ഭാര്യ തഷ്ഫീന്‍ മാലിക്കും തങ്ങളുടെ ഏജന്റുമാരാണെന്ന് ഐസിസ് അവകാശപ്പെട്ടിരുന്നു. വെടിവെപ്പിനെ തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലില്‍ ഇരുവരും കൊല്ലപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here