മുഖ്യമന്ത്രിയുടെ ഓഫീസിന് ബോംബ് ഭീഷണി; തിരുവനന്തപുരം സ്വദേശി പിടിയില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസിന് ബോംബ് ഭീക്ഷണി മുഴക്കിയ ആളെ പൊലീസ് അറസ്റ്റുചെയ്തു. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി ജയകൃഷ്ണനെയാണ് കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ബോംബ് വച്ചിട്ടുണ്ടെന്നും അത് ഉടന്‍ പൊട്ടുമെന്നുമാണ് കോഴഞ്ചേരി സ്വദേശിയാണെന്ന് പറഞ്ഞ് ജയകൃഷ്ണന്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് അറിയിച്ചത്.

ഇതിനെ തുടര്‍ന്ന് പൊലീസും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും അടങ്ങുന്ന സംഘം പരിശോധന നടത്തി. മുഖ്യമന്ത്രിയുെട റൂമിലും ഓഫീസിലും സംഘം മിനിട്ടുകളോളം വിശദമായി പരിശോധിച്ചെങ്കിലും യാതൊന്നും കണ്ടെത്തനായില്ല. മുഖ്യമന്ത്രിയുെട വീട്ടിലും പൊലീസ് പരിശോധന നടത്തിയിരുന്നു. മൊബൈല്‍ ഫോണ്‍ നമ്പര്‍ വച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജയകൃഷ്ണന്‍ പൊലീസിന്റെ പിടിയിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News