180 പേരെ സ്വന്തം വീട്ടില്‍ പാര്‍പ്പിച്ച് അജിത്ത്; 400 പേര്‍ക്ക് ഭക്ഷണം നല്‍കി ശാലിനി; ദുരിതാശ്വാസത്തിന് ‘തല’യുടെ ഒരു കോടി; വിജയുടെ അഞ്ചു കോടി

വെള്ളപ്പൊക്ക ദുരിതബാധിതരായ തമിഴ്ജനതയ്ക്ക് സഹായഹസ്തവുമായി ‘തല’ അജിത്തും ഭാര്യ ശാലിനിയും. നാട്ടുകാരായ 180 പേര്‍ക്ക് സ്വന്തം വീട്ടില്‍ താമസിക്കാന്‍ അജിത്ത് സൗകര്യമൊരുക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭാര്യ ശാലിനിയുമായി ചേര്‍ന്ന് നാനൂറോളം ആളുകള്‍ക്ക് ഭക്ഷണവും മറ്റു സഹായങ്ങളും അജിത്ത് നല്‍കി. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. മാത്രമല്ല, മുഖ്യമന്ത്രി ജയലളിതയുടെ ദുരിതാശ്വാസ നിധിയിലേക്ക് അജിത് നല്‍കിയത് ഒരു കോടിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ഇളയദളപതി വിജയ് അഞ്ചുകോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റു തമിഴ്താരങ്ങളായ വിശാല്‍, സിദ്ധാര്‍ഥ്, കനിഹ, കുശ്ബു തുടങ്ങിയവരും സഹായങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here