സരിത മാധ്യമങ്ങളെ കാണിച്ച കത്ത് ഹാജരാക്കണമെന്ന് സോളാര്‍ കമ്മീഷന്‍; 15-ാം തിയ്യതിക്കകം കത്ത്‌ ഹാജരാക്കണം; സരിത ഇന്നും മൊഴി നല്‍കിയില്ല

കൊച്ചി: സോളാര്‍ തട്ടിപ്പു കേസ് മുഖ്യപ്രതി സരിത എസ് നായര്‍ ജയിലില്‍ ഇരുന്ന് എഴുതിയെന്നു പറയപ്പെടുന്ന സോളാര്‍ കമ്മീഷനില്‍ ഹാജരാക്കണമെന്ന് കമ്മീഷന്‍ ജസ്റ്റിസ് ശിവരാജന്‍. അടുത്ത തവണ മൊഴി നല്‍കാന്‍ വരുമ്പോള്‍ കത്തു ഹാജരാക്കണമെന്നാണ് സോളാര്‍ കമ്മീഷന്‍ സരിതയ്ക്ക് നിദേശം നല്‍കിയത്.

ഈമാസം 15നാണ് സരിത ഇനി മൊഴി നല്‍കാന്‍ ഹാജരാകുന്നത്. ഇന്നു കമ്മീഷനു മുന്നില്‍ ഹാജരായ സരിത പക്ഷേ മൊഴി നല്‍കിയില്ല. അസുഖമായതിനാല്‍ മൊഴി നല്‍കാന്‍ ആവില്ലെന്നു സരിത കമ്മീഷനെ അറിയിച്ചു. ഇന്നു കമ്മീഷനില്‍ ഹാജരാകുമ്പോള്‍ ബിജു രാധാകൃഷ്ണന്റെ ആരോപണങ്ങള്‍ തള്ളി സരിത മൊഴി നല്‍കുമെന്നായിരുന്നു റിപ്പോര്‍ട്ട്.

താന്‍ ജയിലില്‍ ഇരുന്ന് എഴുതിയതെന്നു പറഞ്ഞ് സരിത നേരത്തെ ഒരു കത്ത് മാധ്യമങ്ങളെ കാണിച്ചിരുന്നു. അതില്‍ സോളാര്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എഴുതിയിട്ടുമുണ്ട്. എന്നാല്‍, കത്തു വായിക്കാന്‍ നല്‍കാതിരുന്ന സരിത പക്ഷേ, കത്തിലെ കാര്യങ്ങളല്ല മാധ്യമങ്ങളോട് പറഞ്ഞത്. താന്‍ നേതാക്കളുടെ പേരു എഴുതിയിട്ടില്ലെന്നു പറഞ്ഞ സരിതയുടെ കത്തില്‍ നേതാക്കളുടെ പേരും ഉണ്ടായിരുന്നെന്ന് പിന്നീട് മാധ്യമങ്ങള്‍ ചിത്രം സഹിതം വാര്‍ത്ത പുറത്തുവിട്ടിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here