തിരുവനന്തപുരം: ഫാസിസ്റ്റ് വിരുദ്ധ സാംസ്‌കാരിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ എറണാകുളത്ത് നടക്കുന്ന മനുഷ്യസംഗമത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ഐഎഫ്എഫ്‌കെ വേദിയില്‍ ‘പാട്ടുകൂട്ടം’ പരിപാടി നടന്നു. കൈരളി ശ്രീ തിയേറ്ററിന് മുന്നിലാണ് വിവിധഭാഗങ്ങളില്‍ നിന്നെത്തിയ സിനിമാസ്വാദകര്‍ സാംസ്‌ക്കാരിക കൂട്ടായ്മ സംഘടിപ്പിച്ചത്. കവി കുരീപ്പുഴ ശ്രീകുമാര്‍, നില്‍പ്പു സമര ഗായകന്‍ മണികണ്ഠന്‍, നാടന്‍പാട്ടുകാരന്‍ ജയചന്ദ്രന്‍ കടമ്പനാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഡിസംബര്‍ 19, 20 തിയതികളില്‍ എറണാകുളത്താണ് മനുഷ്യസംഗമം.
#മനുഷ്യസംഗമംഐഎഫ്എഫ്‌കെ വേദിയില്‍ ഫാസിസത്തിനെതിരെ മനുഷ്യസംഗമത്തിന്റെ കാഹളം മുഴക്കി പാട്ട് കൂട്ടം നടന്നു. കൈരളി ശ്രീ തി…
Posted by People Against Fascism on Sunday, 6 December 2015

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here