ഭുലന്ദ്ഷര്‍/മീററ്റ്: ഉത്തര്‍പ്രദേശില്‍ 28 ദിവസം മാത്രം പ്രായമയ പെണ്‍കുഞ്ഞ് പീഡിപ്പിക്കപ്പെട്ടു. മീററ്റിലെ ഭുലന്ദ്ഷറിലാണ് സംഭവം. സംഭവത്തില്‍ 25 കാരനായ നമിനോക്കെതിരെ എഫ്‌ഐആര്‍ രേഖപ്പെടുത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തു. മീററ്റിലെ ആസിഫ് നഗഌവില്ലേജിലാണ് കുഞ്ഞ് പീഡനത്തിനിരയായത്. കുഞ്ഞിന്റെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. തങ്ങള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതിനായി പോയപ്പോള്‍ ആരോ കുഞ്ഞിനെ പീഡിപ്പിച്ചെന്നാണ് മാതാപിതാക്കളുടെ പരാതി. വീട്ടിലേക്ക് ആരോ അതിക്രമിച്ചു കയറുകയും പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നമിനോയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുന്നതെന്നു പൊലീസ് പറഞ്ഞു.
കുഞ്ഞ് രക്തത്തില്‍ കുളിച്ചുകിടക്കുന്നത് കണ്ട ഉടന്‍ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുഞ്ഞിന്റെ നില ഗുരുതരമായതിനാല്‍ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. അതേസമയം, കുഞ്ഞ് പീഡിപ്പിക്കപ്പെട്ടുവെന്ന് സംശയിക്കാന്‍ യാതൊരു തെളിവുകളുമില്ലെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. കൂടുതല്‍ വൈദ്യപരിശോധന ആവശ്യമാണ്. അതിന് ലക്‌നൗവില്‍നിന്നുള്ള ഡോക്ടര്‍മാരുടെ സംഘം ഉടന്‍ എത്തും. സംഭവം സ്ഥിരീകരിക്കാതെ നവീന്റെ അറസ്റ്റു രേഖപ്പെടുത്താനാകില്ലന്ന് സ്റ്റേഷന്‍ ഓഫിസര്‍ ശോകേന്ദ്ര സിങ് പറഞ്ഞു.
എന്നാല്‍, മാതാപിതാക്കളുടെ മൊഴിയില്‍ വൈരുദ്ധ്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. സംഭവസമയം തങ്ങള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്ന് പിതാവ് മൊഴി നല്‍കുന്നു. എന്നാല്‍, വീട്ടിലുണ്ടായിരുന്നെന്ന് മാതാവും മൊഴി നല്‍കുന്നു. ഇതും പൊലീസില്‍ സംശയമുണര്‍ത്തുന്നുണ്ട്.
Get real time update about this post categories directly on your device, subscribe now.
Discussion about this post