ആര്‍എസ്പിയില്‍ പൊട്ടിത്തെറി; ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ഒരു വിഭാഗം; ബഹിഷ്‌കരിക്കുന്നത് കൊല്ലം, തിരുവനന്തപുരം സ്വദേശികളായ പ്രതിനിധികള്‍

തിരുവനന്തപുരം: അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് ആര്‍എസ്പിക്കുള്ളില്‍ പൊട്ടിത്തെറി. ദേശീയ സമ്മേളനത്തില്‍ ഒരു വിഭാഗം സംസ്ഥാന കമ്മിറ്റിയംഗങ്ങള്‍ പങ്കെടുക്കില്ല. തെരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റിട്ടും യുഡിഎഫില്‍ തുടരുന്നത് സംബന്ധിച്ച് പാര്‍ട്ടി കേരള ഘടകം സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ചാണ് നേതാക്കളുടെ തീരുമാനം. സംസ്ഥാനത്തെ ഒരു വിഭാഗം നേതാക്കള്‍ ദേശീയ സമ്മേളനം ബഹിഷ്‌കരിക്കും.

പത്തിലധികം സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ പങ്കെടുക്കില്ലെന്നാണ് വിവരങ്ങള്‍. മറ്റന്നാള്‍ ദില്ലിയിലാണ് ആര്‍എസ്പി 20-ാം ദേശീയ സമ്മേളനം നടക്കുന്നത്. സംസ്ഥാനത്തുനിന്ന് 210 പേരാണ് സമ്മേളന പ്രതിനിധികളായി നിശ്ചയിച്ചിരിക്കുന്നത്. ഇതില്‍ കൊല്ലത്തുനിന്നും തിരുവനന്തപുരത്തുനിന്നുമുള്ള ചില പ്രതിനിധികളാണ് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News