ഇന്ത്യയില്‍ അസഹിഷ്ണുത ഇല്ലെന്ന് സണ്ണി ലിയോണ്‍; ഉണ്ടായിരുന്നെങ്കില്‍ താന്‍ പണ്ടേ നാടുകടത്തപ്പെട്ടേനെ എന്നും സണ്ണി

ബോളിവുഡിലെ അസഹിഷ്ണുതാ വിവാദത്തില്‍ പങ്കുചേര്‍ന്ന് സണ്ണി ലിയോണും. ഇന്ത്യയില്‍ അസഹിഷ്ണുത ഉണ്ടായിരുന്നെങ്കില്‍ താന്‍ ഇന്ത്യയില്‍ കാണില്ലായിരുന്നെന്ന് സണ്ണി ലിയോണ്‍. അസഹിഷ്ണുത എന്ന വാക്ക് ഉപയോഗിച്ചു കേള്‍ക്കാന്‍ നല്ല രസമാണ്. താന്‍ ഇന്ത്യയെ ഒരുപാട് സ്‌നേഹിക്കുന്നു. പക്ഷേ, ഇന്ത്യ സുരക്ഷിതമല്ലായിരുന്നെങ്കില്‍ താന്‍ പണ്ടേ ഇന്ത്യ വിടേണ്ടി വന്നേനെ എന്ന് താന്‍ ഭയപ്പെടുന്നതായും സണ്ണി ലിയോണ്‍ പറഞ്ഞു. ബോളിവുഡിലെ ഓണ്‍ലൈന്‍ വാര്‍ത്താ സൈറ്റായ പിങ്ക്‌വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സണ്ണി ഇക്കാര്യം പറഞ്ഞത്.

ബോളിവുഡില്‍ ഇപ്പോള്‍ അസഹിഷ്ണുതാ വിവാദം പുകഞ്ഞു കൊണ്ടിരിക്കുന്ന വേളയിലാണ് സണ്ണി ലിയോണിന്റെ പ്രസ്താവന വരുന്നത്. ഷാരൂഖ് ഖാനും ആമിര്‍ ഖാനും അടക്കമുള്ളവര്‍ ഇന്ത്യയില്‍ അസഹിഷ്ണുതയുണ്ടെന്ന തരത്തില്‍ പ്രസ്താവന നടത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News