ദില്ലി: ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും ഭൂചലനം. പഞ്ചാബ്, കാശ്മീര്‍ സംസ്ഥാനങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. താജിക്കിസ്ഥാന്‍ പ്രഭവകേന്ദ്രമായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തി. ദില്ലിയിലും നേരിയ പ്രകമ്പനം അനുഭവപ്പെട്ടു.
ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. പാകിസ്താനിലും ഭൂചലനം അനുഭവപ്പെട്ടു. കഴിഞ്ഞമാസം പാകിസ്താന്‍-അഫ്ഗാനിസ്താന്‍ അതിര്‍ത്തി പ്രദേശമായ ഹിന്ദുക്കുഷ് പ്രഭവകേന്ദ്രമായി താരതമ്യേന ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here