വിമതര്‍ പിന്തുണച്ചു; തൃക്കാക്കരയില്‍ നഗരസഭാ ഭരണം ഇടതിന്; തൃക്കാക്കരയിലേത് കേരളത്തിലെ പ്രായം കുറഞ്ഞ ചെയര്‍പേഴ്‌സണ്‍

കൊച്ചി: അനിശ്ചിതത്തിനും കാത്തിരിപ്പിനും വിരാമമിട്ട് തൃക്കാക്കര നഗരസഭ ഇനി എല്‍ഡിഎഫ് ഭരിക്കും. വിമതന്‍മാര്‍ ഭരണം നിശ്ചയിച്ച നഗരസഭയില്‍ യുഡിഎഫ്-എല്‍ഡിഎഫ് വിമതന്‍മാര്‍ എല്‍ഡിഎഫിനെ പിന്തുണച്ചതോടെയാണ് നഗരസഭാ ഭരണം ഇടതിന് ലഭിച്ചത്. എല്‍ഡിഎഫിന്റെ കെ.കെ നീനു തൃക്കാക്കര നഗരസഭാ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയാണ് ഇരുപത്തിനാലുകാരിയായ കെ.കെ നീനു. എറണാകുളം മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐ യൂണിയന്‍ ചെയര്‍മാന്‍ ആയിരുന്നു നീനു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here