ദില്ലി: വിവാദമായ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കോടതിയില്‍ ഹാജരാകാതെ നിവൃത്തിയില്ലെന്ന് ദില്ലി ഹൈക്കോടതി. വിചാരണക്കോടതി പുറപ്പെടുവിച്ച സമന്‍സിനെതിരായ ഹര്‍ജിയാണ് ജസ്റ്റിസ് സുനില്‍ ഗൗര്‍ തള്ളിയത്. തങ്ങളെ കോടതിയില്‍ ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ളതായിരുന്നു ഹര്‍ജി. നാളെയാണ് ഇരുവരും കോടതിയില്‍ ഹാജരാകേണ്ടത്.
സമന്‍സിനെതിരായി എഐസിസി ട്രഷറര്‍ മോട്ടിലാല്‍ വോറ, കുടുംബസുഹൃത്ത് സുമന്‍ ദുബേ, കോണ്‍ഗ്രസ് നേതാവ് ഓസ്‌കര്‍ ഫെര്‍ണാണ്ടസ് എന്നിവരുടെ ഹര്‍ജിയും തള്ളി. ഹൈക്കോടതി നടപടിക്കെതിരേ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിക്കും. ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് കോടതിയെ സമീപിച്ചത്.
ജവഹര്‍ലാല്‍ നെഹ്‌റു സ്ഥാപിച്ച നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഓഹരികള്‍ ചട്ടം ലംഘിച്ചു സ്വന്തം പേരിലുള്ള യംഗ് ഇന്ത്യ ലിമിറ്റഡിലേക്കു കൈമാറ്റം ചെയ്‌തെന്നാണ് ഹര്‍ജിയിലെ ആരോപണം. അസോസിയേറ്റഡ് ജേണല്‍ ലിമിറ്റഡിന്റെ പേരിലുണ്ടായിരുന്ന 1300 കോടിയുടെ ഓഹരികളാണ് ഇങ്ങനെ കൈമാറിയത്. യംഗ് ഇന്ത്യ ലിമിറ്റഡിന്റെ 83.3 ശതമാനം ഓഹരികള്‍ സോണിയാ ഗാന്ധിയുടെ പേരിലും 15.5 ശതമാനം ഓഹരികള്‍ മോട്ടിലാല്‍ വോറയുടെ പേരിലുമാണ്. 1.2 ശതമാനം ഓഹരികള്‍ ഓസ്‌കര്‍ ഫെര്‍ണാണ്ടസിനാണ്.
Get real time update about this post categories directly on your device, subscribe now.
Discussion about this post