നസ്രിയയോട് ആളുകള്‍ക്ക് ഇപ്പോഴും ഇഷ്ടമാണ്; വിവാഹത്തിന്റെ ഇടവേളയ്ക്കു ശേഷമുള്ള നസ്രിയയുടെ റെക്കോര്‍ഡ് സെല്‍ഫി

വിവാഹശേഷം അഭിനയരംഗത്തു നിന്ന് വിടപറഞ്ഞെങ്കിലും നസ്രിയയുടെ ജനപ്രീതിക്ക് ഇന്നും കുറവൊന്നുമില്ല. വിവാഹശേഷവും ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്യുന്ന നസ്രിയയുടെ ഫോട്ടോകള്‍ക്ക് നിരവധി ലൈക്കുകളാണ് ലഭിക്കുന്നത്. നസ്രിയയുടെ ജനപ്രീതി ഈ ലൈക്കുകള്‍ വ്യക്തമാക്കി തരുന്നുമുണ്ട്. കഴിഞ്ഞ ദിവസം പോസ്റ്റു ചെയ്ത ഫോട്ടോക്ക് റെക്കോര്‍ഡ് ലൈക്കുകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിനകം തന്നെ മൂന്നരലക്ഷം ലൈക്കുകള്‍ ഫോട്ടോക്ക് ലഭിച്ചു. പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം ഫോട്ടോക്ക് ഒരുലക്ഷം ലൈക്ക് ലഭിച്ചിരുന്നു.

വിവാഹശേഷം അഭിനയരംഗത്തുനിന്ന് വിടപറഞ്ഞെങ്കിലും ജനപ്രീതിയുടെ കാര്യത്തിലും ആരാധകരുടെ കാര്യത്തിലും നസ്രിയ ഇപ്പോഴും മുന്നിലാണ്. ഫേസ്ബുക്കില്‍ നടിക്കുള്ള ഫോളോവേഴ്‌സിന്റെ എണ്ണമെടുത്താല്‍ ഇത് മനസ്സിലാകും. വിവാഹം കഴിഞ്ഞെങ്കിലും നസ്‌റിയയുടെ താരമൂല്യത്തിന് ഒരിടിവും സംഭവിച്ചിട്ടില്ലെന്നതാണ് ഈ ലൈക്കുകള്‍ കാണിച്ചുതരുന്നത്. എഴുപത് ലക്ഷം ലൈക് ആണ് നസ്രിയയുടെ ഫേസ്ബുക്ക് പേജിനുള്ളത്. മൂവായിരത്തില്‍ അധികം കമന്റും 1,500ല്‍ അധികം ഷെയറും ഈ സെല്‍ഫിക്ക് ലഭിച്ചിട്ടുണ്ട്്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News