മുല്ലപ്പെരിയാര്‍ ജലനിരപ്പ് 141.86 അടിയില്‍; തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവു കൂട്ടി; ജനങ്ങളെ ഇന്നുതന്നെ മാറ്റിപ്പാര്‍പ്പിക്കുമെന്ന് മന്ത്രി ജോസഫ്

തിരുവനന്തപുരം/കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് അപായകരമായ നിലയില്‍. പരമാവധി അനുവദനീയ ജലനിരപ്പായ 142 അടിക്ക് .14 അടി മാത്രമാണ് ഇപ്പോള്‍ കുറവുള്ളത്. വൃഷ്ടിപ്രദേശത്തു മഴ തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പുയരാനുള്ള സാധ്യതയേറി. അണക്കെട്ടിന്റെ സ്പില്‍വേ തുറന്നുവിടാനുള്ള സാഹചര്യം മുന്‍നിര്‍ത്തി പ്രദേശത്തെയും ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുമെന്നു ജലവിഭവ മന്ത്രി പിജെ ജോസഫ് വ്യക്തമാക്കി.

നിലവില്‍ ആശങ്കയുടെ സാഹചര്യമില്ലെന്നും ജോസഫ് പറഞ്ഞു. സ്പില്‍വേ തുറന്നാല്‍ ജനങ്ങളില്‍ ആശങ്കയുണ്ടാകും. വള്ളക്കടവ്, ഉപ്പുതറ, അയ്യപ്പന്‍ കോവില്‍ എന്നിവിടങ്ങളിലുള്ളവരെ അടിയന്തരമായി മാറ്റിപ്പാര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ക്കു നിര്‍ദേശം നല്‍കിയകതായും മന്ത്രി പറഞ്ഞു. 206 കുടുംബങ്ങളെയാണ് അടിയന്തരമായി മാറ്റിപ്പാര്‍പ്പിക്കുക. സ്പില്‍വേ എപ്പോള്‍ വേണമെങ്കിലും തുറക്കാമെന്നും മന്ത്രി പറഞ്ഞു.

അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുകയാണ്. അതിനിടെ, ജലനിരപ്പ് ഉയരുന്നത് തടയാന്‍ അണക്കെട്ടില്‍നിന്നു കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് തമിഴ്‌നാട് കൂട്ടിയിട്ടുണ്ട്. ഇറൈച്ചില്‍ പാലം വഴി 1918 ഘനയടി വെള്ളമാണ് ഇപ്പോള്‍ തമിഴ്‌നാട് കൊണ്ടുപോകുന്നത്. ജലനിരപ്പു സംബന്ധിച്ച് കേന്ദ്ര ജലവകുപ്പ് സെക്രട്ടറിയും വിശദീകരണം തേടിയിട്ടുണ്ട്. ജലനിരപ്പു കുറയ്ക്കാന്‍ നടപടി വേണമെന്ന കേരളത്തിന്റെ ആവശ്യം മാനിച്ചാണ് ഇത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News