വെറും രണ്ട് ബട്ടണ്‍ മാത്രം ഉപയോഗിച്ച് ഐഫോണിന്റെ വേഗത വര്‍ധിപ്പിക്കാം

ആപ്ലിക്കേഷനുകളുടെ ബാഹുല്യമോ എന്തോ ഐഫോണ്‍ പ്രവര്‍ത്തനം വല്ലാതെ സ്ലോ ആകുന്നുണ്ടോ? ഫോണിന്റെ വേഗത വര്‍ധിപ്പിക്കാന്‍ മൂന്നു സ്റ്റെപ്പ് മാത്രം. ഈ മൂന്നു എളുപ്പ വഴികള്‍ പരീക്ഷിച്ചാല്‍ ഫോണിന്റെ വേഗത വര്‍ധിപ്പിക്കാനാകും. അവ എന്തെല്ലാമാണെന്നല്ലേ. കേട്ടോളൂ.

1. ഫോണ്‍ അണ്‍ലോക്ക് ആണെന്നും ഹോം സ്‌ക്രീന്‍ ഓണ്‍ ആണെന്നും ഉറപ്പു വരുത്തുക

2. പവര്‍ കീ പ്രസ് ചെയ്ത് ഹോള്‍ഡ് ചെയ്യുകയാണ് രണ്ടാമത്തെ സ്‌റ്റെപ്. സ്‌ക്രീനില്‍ സ്ലൈഡ് ടു പവര്‍ ഓഫ് എന്ന സന്ദേശം തെളിയുന്നതു വരെ ഹോള്‍ഡ് ചെയ്യണം.

3. ഇനി പവര്‍ കീയില്‍ നിന്ന് കയ്യെടുക്കാം. എന്നിട്ട് ഹോം കീ പ്രസ് ചെയ്യണം. 5 സെക്കന്‍ഡ് ഇത്തരത്തില്‍ ഹോം കീ പ്രസ് ചെയ്യുക.

ഈ മൂന്നു സ്റ്റെപ്പുകള്‍ ഫോണിന്റെ റാം വേഗത്തില്‍ ക്ലീന്‍ ചെയ്യുന്നതിന് സഹായിക്കുന്നു. ഒപ്പം ആവശ്യമില്ലാത്ത മെമ്മറി, പ്രോസസ് എന്നിവ ക്ലിയര്‍ ചെയ്യുകയും ഫോണിന്റെ സ്പീഡ് കൂട്ടാന്‍ സഹായിക്കുകയും ചെയ്യുന്നു. സംഗതി വിജയിക്കുമെന്ന് പരീക്ഷിച്ചവര്‍ ഉറപ്പു നല്‍കുന്നുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News