ചെന്നൈ: കനത്ത മഴ സൃഷ്ടിച്ച ദുരന്തത്തില്‍നിന്ന് ഇനിയും കരകയറിയിട്ടില്ല ചെന്നൈ നഗരം. കനത്ത മഴ പെയ്ത ഡിസംബര്‍ 2ന് ആശങ്കയിലായിരുന്നു കാര്‍ത്തികും കുടുംബവും. കാരണം കാര്‍ത്തികിന്റെ ഭാര്യ ദീപ്തി പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്നു. വെള്ളപ്പൊക്ക ദുരന്തത്തിനിടെ ദീപ്തി പ്രസവിച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ. ആശങ്കയിലായിരുന്ന കാര്‍ത്തികിനും ദീപ്തിക്കും ആശ്വാസമായി എത്തിയത് ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്ടര്‍ ആയിരുന്നു.
ചുറ്റും വെള്ളത്താല്‍ മുങ്ങിയ ഇടത്തുനിന്നാണ് ദീപ്തിയേയും കൊണ്ട് ഹെലികോപ്ടര്‍ ആശുപത്രിയിലേക്ക് പറന്നത്. വ്യോമസേന ആശുപത്രിയില്‍ എത്തിച്ച് രണ്ടാം ദിനം ദീപ്തി പ്രസവിച്ചു. കുട്ടികള്‍ ഒന്നല്ല, രണ്ട് പെണ്‍കുട്ടികള്‍. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നു.
ചെന്നൈയിലെ ഗിണ്ടിക്ക് സമീപം രാമപുരത്താണ് കാര്‍ത്തികും ദീപ്തിയും താമസിക്കുന്നത്. സംഭവസമയത്ത് കാര്‍ത്തിക് ബംഗളുരുവിലായിരുന്നു. വീടുകളില്‍ വെള്ളം കയറിത്തുടങ്ങിയപ്പോഴേ സമീപവാസിയുടെ ഇരുനില വീട്ടിലേക്ക് ദീപ്തിയെ മാറ്റി. പ്രദേശവാസികളായ യുവാക്കള്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് വ്യോമസേന രംഗത്തെത്തിയത്.
ദീപ്തിയുടെ ചികിത്സാ രേഖകള്‍ എല്ലാം വെള്ളപ്പൊക്കത്തില്‍ നഷ്ടപ്പെട്ടു. ഇതുവരെ കാണിച്ചിരുന്ന രാമചന്ദ്ര മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ത്തെിക്കാന്‍ ദീപ്തി വ്യോമസേനയോട് ആവശ്യപ്പെട്ടു. ആശുപത്രിയില്‍ ഓണ്‍ലൈനായി വിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്നതിനാല്‍ ബുദ്ധിമുട്ടുണ്ടായില്ല. പ്രതിബന്ധങ്ങള്‍ക്ക് ശേഷം രണ്ട് മാലാഖമാരെയാണ് ഞങ്ങള്‍ക്ക് കിട്ടിയത്. ഇത് ഞങ്ങളെ കൂടുതല്‍ സന്തോഷമുള്ളവരാക്കുന്നുവെന്ന് കാര്‍ത്തിക് പറഞ്ഞു. ദീപ്തിയെപ്പോല നാല് പൂര്‍ണ ഗര്‍ഭിണികളെയാണ് ഗ്വിന്‍ഡി എന്ന സ്ഥലത്തുനിന്ന് വ്യോമസേന രക്ഷപെടുത്തിയത്.
പൂര്‍ണ ഗര്‍ഭിണിയായ ദീപ്തിയെ വ്യോമസേന രക്ഷിക്കുന്നതിന്റെ വീഡിയോ കാണാം.
Get real time update about this post categories directly on your device, subscribe now.
Discussion about this post