ബഹുദൂരം മുന്നോട്ടോടി എറണാകുളം; ഇഞ്ചോടിഞ്ച് പോരില്‍ മാര്‍ ബേസിലും പറളിയും; കായികകൗമാരത്തിന് അവസാനദിനം നിര്‍ണ്ണായകം

കോഴിക്കോട്: കായികമേളയ്ക്ക് കലാശക്കൊട്ടുയരാന്‍ ഒരുദിനം ശേഷിക്കെ എറണാകുളം ബഹുദൂരം മുന്നില്‍. 198 പോയിന്റുമായി എറണാകുളം ഒന്നാമത് തുടരുകയാണ്. 166 പോയിന്റുള്ള പാലക്കാട് രണ്ടാം സ്ഥാനത്തുണ്ട്. 90 പോയിന്റുമായി ആതിഥേയരായ കോഴിക്കോട് മൂന്നാം സ്ഥാനത്താണ്. 52 പോയിന്‍ുള്ള തൃശൂര്‍ നാലാമതും 3 പോയിന്റ് മാത്രമുള്ള പത്തനംതിട്ട പട്ടികയില്‍ വാലറ്റത്തുമാണ്.

കോതമംഗലം മാര്‍ ബേസിലും സെന്റ് ജോര്‍ജ്ജുമാണ് എറണാകുളത്തിന്റെ കരുത്ത്. മാര്‍ ബേസില്‍ 71 പോയിന്റുമായി ഒന്നാമതാണ്. 66 പോയിന്റോടെ പറളി സ്‌കൂള്‍ തൊട്ടുപിന്നിലുണ്ട്. 49 പോയിന്റുമായി പാലക്കാട് കുമരംപുത്തൂര്‍ സ്‌കൂള്‍ മൂന്നാം സ്ഥാനത്തും 37 പോയിന്റുമായി സെന്റ് ജോര്‍ജ്ജ് നാലാമതുമാണ്.

മാര്‍ ബേസിലും സെന്റ് ജോര്‍ജ്ജുമാണ് എറണാകുളത്തിന് മികച്ച ലീഡ് നേടിക്കൊടുത്തത്. ഇരു സ്‌കൂളുകളും ചേര്‍ന്ന് 108 പോയിന്റാണ് നേടിയത്.

കായികമേളയുടെ അവസാന ദിനമായ നാളെ 22 ഇനങ്ങളിലാണ് ഫൈനലുകള്‍ നടക്കേണ്ടത്. ഇത്രയും ഫൈനലുകള്‍ നടക്കാനുണ്ട് എന്നത് ഏറെ നിര്‍ണ്ണായകമാണ്. അവസാന ദിനത്തില്‍ സ്വര്‍ണ്ണനേട്ടം മാത്രം കാഴ്ചവെച്ചാല്‍ പാലക്കാടിന് കിരീടത്തിലേക്ക് അടുക്കാം. നിലവിലെ ലീഡ് അവസാനം വരെ കാത്തുസൂക്ഷിച്ചാല്‍ എറണാകുളം തന്നെ കിരീടം നേടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News