ചലച്ചിത്രമേളയില്‍ സ്വീകാര്യത നേടി വലിയ ചിറകുള്ള പക്ഷികള്‍; ഫോട്ടോഗ്രാഫറുടെ ഭാഷയില്‍ പറഞ്ഞത് എന്‍ഡോസള്‍ഫാന്‍ ദുരന്തകഥ

തിരുവനന്തപുരം: കേരളത്തില്‍ ചിത്രീകരിക്കപ്പെടേണ്ട ഒരു വിഷയത്തിന്റെ പരിച്ഛേദമാണ് വലിയ ചിറകുള്ള പക്ഷികളെന്ന് സംവിധായകന്‍ ഡോ. ബിജു. 20 വര്‍ഷത്തെ കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിത ചിത്രമാണ് വലിയ ചിറകുള്ള പക്ഷികള്‍ പറയുന്നത്. കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്.

valiya-chitrakulla

കേരളത്തില്‍ രണ്ട പതിറ്റാണ്ട് മുമ്പ് നാശം വിതച്ച ദുരന്തത്തിന്റെ നേര്‍ക്കാഴ്ചകളാണ് ഡോ. ബിജുവിന്റെ വലിയ ചിറകുള്ള പക്ഷികള്‍ പറയുന്നത്. കാസര്‍ഗോട്ടെ കശുവണ്ടിത്തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ തളിച്ചതിന്റെ ദുരന്തം ഒരു സമൂഹം തന്നെ അനുഭവിക്കേണ്ടിവരുന്നു. ദുരന്തത്തിന്റെ ദുരിതം ഒരു ഫോട്ടോഗ്രാഫറുടെ കണ്ണിലൂടെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

Kunchakko-Boban

ഹിരോഷിമയും നാഗസാക്കിയും വലിയ ദുരന്തങ്ങള്‍ എന്നപോലെ കേരളത്തില്‍ ചര്‍ച്ച ചെയ്തു. എന്നാല്‍ അതുപോലെ തീവ്രതയേറിയ കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തം മാത്രം ചര്‍ച്ചയായില്ലെന്ന് ഡോ. ബിജു പറയുന്നു. കേരളത്തില്‍ ചിത്രീകരിക്കപ്പെടേണ്ട ഒരു വിഷയത്തിന്റെ പരിച്ഛേദമാണ് ചിത്രമെന്നും ബിജു വ്യക്തമാക്കുന്നു.

20 വര്‍ഷത്തെ ദുരിതകാലം വലിയ ചിറകുള്ള പക്ഷികള്‍ വരച്ചുകാട്ടുന്നുവെന്ന് ഡോ. അഷീല്‍ മുഹമ്മദ് പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ നോഡല്‍ ഓഫീസര്‍ കൂടിയാണ് ഡോ. അഷീല്‍. ജനീവയില്‍ നടന്ന കണ്‍വെന്‍ഷനില്‍ വലിയ ചിറകുള്ള പക്ഷികള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ജക്കാര്‍ത്തയില്‍ സംഘടിപ്പിച്ച ലോക ഹ്യുമാനിറ്റേറിയന്‍ ഇവന്റില്‍ വലിയ ചിറകുള്ള പക്ഷികള്‍ പുരസ്‌കാരവും നേടി. ഗോവന്‍ ചലച്ചിത്രമേളയടക്കം നിരവധി മേളകളിലും ചിത്രം പ്രദര്‍ശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News