കൈരളി ശ്രീയുടെ പടവുകള്‍ വിട്ടൊരു കളിയില്ലെന്നു പറഞ്ഞത് പഴങ്കഥ; ഇപ്പോഴിവിടം ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെ

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേള മലയാളി ചലച്ചിത്ര പ്രേമികള്‍ക്ക് ഉത്സവ കാലമാണ്. കൈരളി ശ്രീ തീയറ്ററിന്റെ പടവുകളാണ് ഐഎഫ്എഫ്‌കെയുടെ സ്പന്ദനങ്ങളെ നിയന്ത്രിക്കുന്നത്. ചിരിയും ചിന്തയും കൂട്ടകെട്ടുകളും വിമര്‍ശനങ്ങലും സമരവും പ്രതിഷേധവും എല്ലാം കൈരളിയുടെ പടവുകള്‍ക്ക് സ്വന്തമാണ്. അഥവാ ആയിരുന്നു. കഴിഞ്ഞ പത്തൊമ്പത് ചലച്ചിത്രമേളകള്‍ വരെ.

മേള ആരംഭിക്കുന്ന ദിവസം മുതല്‍ അവസാനിക്കുന്ന രാവ് വരെ കൈരളി ശ്രീയുടെ പടികളാണ് എല്ലാം. അക്കാലം കഴിഞ്ഞു. കൈരളിയുടെ പടവുകള്‍ക്ക് എല്ലാ ഗൃഹാതുരതകളും നഷ്ടം വന്നു.

ഒരു സിനിമയാരംഭിക്കുന്നതിന് മുമ്പുള്ള തിരക്കൊഴിച്ചാല്‍ പിന്നെ വിജനം, മൂകം. കൈരളി തീയറ്ററിലെ ഈ പടിക്കെട്ടുകകളുടെ പ്രത്യേകത അനുഭവിച്ചറിയാന്‍ ആദ്യമായി ചലച്ചിത്രമേളയ്‌ക്കെത്തിയവര്‍ തീര്‍ത്തും നിരാശരായി.

എല്ലാ വര്‍ഷവും ഒരുപിടി നല്ല ഓര്‍മ്മകള്‍ പങ്കുവെച്ച പടിക്കെട്ടുകള്‍ ഇത്തവമ ഒഴിഞ്ഞുകിടക്കുന്നത് ചിലരെയെങ്കിലും നിരാശപ്പെടുത്തി. എങ്കിലും ചലച്ചിത്രങ്ങലുടെ ഇടവേളകളില്‍ ചിലരൊക്കെ ഇപ്പോഴും വന്നുപോകുന്നു. ആ പഴയ കൈരളിയുടെ പടവുകളുടെ പ്രതാപകാലം വീണ്ടുമോര്‍മ്മിക്കാന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News