മുല്ലപ്പെരിയാര്‍ ഡാമിന്റെ എട്ട് സ്പില്‍വേ ഷട്ടറുകള്‍ തുറന്നു; തമിഴ്‌നാട് വെള്ളം കൊണ്ടുപോയത് മാനദണ്ഡങ്ങള്‍ പാലിക്കാതെ; 206 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കും

മുല്ലപ്പെരിയാര്‍: വൃഷ്ടിപ്രദേശത്ത് പെയ്ത കനത്തമഴ മുല്ലപ്പെരിയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ത്തി. ജലനിരപ്പ് 142 അടിയിലേക്ക് ഉയര്‍ന്നു. മുല്ലപ്പെരിയാറിന്റെ എട്ട് സ്പില്‍വേ ഷട്ടറുകള്‍ തുറന്നു. കേരളത്തിലെ ഉദ്യോഗസ്ഥരെ അറിയിക്കാതെയാണ് തമിഴ്‌നാട് സ്പില്‍വേ ഷട്ടറുകള്‍ തുറന്നത്. കേന്ദ്ര ജല കമ്മീഷനെയും ഇക്കാര്യം അറിയിച്ചിട്ടില്ല. ഓപ്പറേഷന്‍ മാനുവല്‍ ഇടുക്കി ജില്ലാ കളക്ടര്‍ക്ക് തമിഴ്‌നാട് അധികൃതര്‍ നല്‍കിയിട്ടില്ലെന്നും ആക്ഷേപമുണ്ട്.

കനത്ത മഴയെത്തുടര്‍ന്ന് മുല്ലപ്പെരിയാറിലേക്ക് ജലനിരപ്പ് ശക്തമായി. സംഭരണ ഷേഷിയാ 142 അടിയിലേക്ക് എത്തി. സ്പില്‍വേ ഷട്ടറുകള്‍ തുര്‍ന്നതോടെ ജലനിരപ്പ് 142 അടിയില്‍നിന്ന് താഴ്ന്നു. 141.86 അടിയായാണ് താഴ്ന്നത്. സെക്കന്‍ഡില്‍ 3000 ഘനയടി വെള്ളമാണ് ഇടുക്കി അണക്കെട്ടിലേക്ക് ഒഴുകുന്നത്.

നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി പിജെ ജോസഫ് അറിയിച്ചു. 3 സ്ഥലങ്ങളിലെ 206 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കും. ഇതിനുള്ള നിര്‍ദ്ദേശം ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. വള്ളക്കടവിലെ 129 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കും. ഉപ്പുതറയിലെ 70ഉം അയ്യപ്പന്‍കോവിലിലെ 7ഉം കുടുംബങ്ങളേയും മാറ്റിപ്പാര്‍പ്പിക്കുമെന്നും പിജെ ജോസഫ് പറഞ്ഞു.

ജലനിരപ്പ് ഉയര്‍ന്നസാഹചര്യത്തില്‍ ഷട്ടറുകള്‍ തുറക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. നീരൊഴുക്ക് കൂടിയ സാഹചര്യത്തില്‍ ഷട്ടറുകള്‍ ഉയര്‍ത്തുകയാല്ലാതെ മറ്റ് മാര്‍ഗ്ഗമില്ല. ജനങ്ങളെ മാറ്റി പാര്‍പ്പിക്കേണ്ടതുണ്ടെങ്കില്‍ 3 മണിക്കൂര്‍ മുമ്പ് മുന്നറിയിപ്പ് നല്‍കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

മഴ ശക്തമായി തുടരുകയാണെങ്കില്‍ രാത്രി തന്നെ അണക്കെട്ടിലെ ഷട്ടറുകള്‍ തുറക്കണമെന്നാണ് അധികൃതര്‍ പറയുന്നത്. സെക്കന്റില്‍ 1800ഘന അടി വെള്ളമാണ് തമിഴ്‌നാട് ഇപ്പോള്‍ കൊണ്ടുപോകുന്നത്. മുല്ലപ്പെരിയാര്‍ ജലനിരപ്പ് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് പരിശോധിച്ചശേഷം അടുത്ത നടപടികളെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News