പുണെയും രാജ്‌കോട്ടും പുതിയ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍; പുണെയെ ഗോയെങ്കയും രാജ്‌കോട്ടിനെ ഇന്റക്‌സ് മൊബൈലും സ്വന്തമാക്കി

ദില്ലി: ഐപിഎല്ലില്‍ രണ്ട് പുതിയ ഫ്രാഞ്ചൈസികള്‍ കൂടി. പുണെയും രാജ്‌കോട്ടുമാണ് പുതിയ ഫ്രാഞ്ചൈസികള്‍. സഞ്ജീവ് ഗോയെങ്കയുടെ ന്യൂ റൈസിംഗാണ് പുതിയ പുണെ ഫ്രാഞ്ചൈസിയെ സ്വന്തമാക്കിയത്. രാജ്‌കോട്ട് ഫ്രാഞ്ചൈസിയെ ഇന്റക്‌സ് മൊബൈലും സ്വന്തമാക്കി. രണ്ടാം തവണയാണ് പുണെക്ക് സ്വന്തം ഐപിഎല്‍ ടീം ഉണ്ടാകുന്നത്.

പുറത്താക്കപ്പെട്ട ചെന്നൈ, രാജസ്ഥാന്‍ ടീമുകള്‍ക്ക് പകരമാണ് പുതിയ ടീമുകള്‍. ആകെ ലഭിച്ച 20ഓളം ബിഡുകളില്‍ നിന്നാണ് ഐപിഎല്‍ ഗവേണിംഗ് ബോഡി പുതിയ ഫ്രാഞ്ചൈസികളെ തെരഞ്ഞെടുത്തത്. ചെന്നൈ ആസ്ഥാനമായ കോര്‍പ്പറേറ്റ് കമ്പനിയടക്കം ആറു കമ്പനികളാണ് പുതിയ ടീമുകളുടെ ഉടമസ്ഥാവകാശത്തിനായി എത്തിയിരുന്നു.

ബിസിസിഐയാണ് രണ്ട് ടീമുകള്‍ക്കായി ബിഡുകള്‍ ക്ഷണിച്ചത്. ചെന്നൈ ആസ്ഥാനമായ ചെട്ടിനാട് സിമന്റ്‌സ് ആണ് ബിഡ് നല്‍കിയിരുന്ന മറ്റൊരു ഗ്രൂപ്പ്. ഗോയെങ്ക ഗ്രൂപ്പ്, സിയറ്റ് ടയേഴ്‌സിന്റെ ആര്‍പിജി ഗ്രൂപ്പ്, അത്‌ലറ്റികോ മാഡ്രിഡിന്റെ ഐഎസ്എല്‍ ടീമിന്റെ സഞ്ജീവ് എന്നിവരും ഇന്‍വിറ്റേഷന്‍ ടെന്‍ഡര്‍ സമര്‍പ്പിച്ചിരുന്നു.

ഐപിഎല്‍ ഒത്തുകളിയെ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകളെ സുപ്രീംകോടതി നിയമിച്ച ആര്‍എം ലോധ കമ്മിറ്റിയാണ് രണ്ടു വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്തത്. പകരം രണ്ടു ഫ്രാഞ്ചെസികള്‍ക്കായാണ് ദില്ലിയില്‍ ലേലം നടന്നത്. വിഡിയോകോണ്‍, സ്റ്റാര്‍ ഇന്ത്യ, ചെട്ടിനാട് സിമന്റസ്, സൈക്കിള്‍ അഗര്‍ബത്തീസ്, യെസ് ബാങ്ക് അടക്കം 21 കോര്‍പ്പറേറ്റുകളാണ് ലേലത്തിന് താതപര്യം അറിയിച്ചത്.

അഹമ്മദാബാദ്, കാന്‍പൂര്‍, ഇന്‍ഡോര്‍, റാഞ്ചി, വിശാഖപ്പട്ടണം എന്നീ ടീമുകള്‍ക്ക് വേണ്ടിയാണ് ഫ്രാഞ്ചൈസികള്‍ താത്പര്യം അറിയിച്ചിരുന്നത്. എന്നാല്‍ പൂനൈക്കും രാജ്‌കോട്ടിനും വേണ്ടി മാത്രമാണ് അവസാന റൗണ്ടില്‍ ഫ്രാഞ്ചൈസികള്‍ ആവശ്യം ഉന്നയിച്ചത്. റിവേഴ്‌സ് ലേല വ്യവ്യസ്ഥയില്‍ ഏറ്റവും കുറവ് തുകയ്ക്ക് ഐപിഎല്‍ പൂളിലേക്ക് ഷെയര്‍ വാഗ്ദാനം ചെയ്യുന്നവര്‍ക്കാണ് ടീമിനെ ലഭിച്ചത്.

പൂനൈ ടീമിനെ സ്വന്തമാക്കിയ സഞ്ജീവ് ഗോയന്‍ഗെയുടെ ആണ് ന്യൂറൈസിംഗ് പ്രതിവര്‍ഷം ബിസിസിഐക്ക് 10 കോടി രൂപ നല്‍കും. രണ്ടു വര്‍ഷത്തേക്ക് 16 കോടി രൂപ ബിസിസിഐക്ക് നല്‍കുമെന്ന വ്യവ്യസ്ഥയിലാണ് ഇന്റക്‌സ് മൊബൈല്‍സ് രാജ്‌കോട്ട് ടീമിനെ സ്വന്തമാക്കിയത്.

2016, 2017 വര്‍ഷത്തേക്കാണ് ഇരു ടീമുകളുടേയും കാലാവധി. ചെന്നൈ സുപ്പര്‍ കിംങ്‌സിനും രാജസ്ഥാന്‍ റോയല്‍സിനും പകരമാണ് പുനൈ, രാജ്‌കോട്ട് ടീമുകളെ തിരഞ്ഞെടുത്തത്. ചെന്നൈ സൂപ്പര്‍ കിങ്‌സിലേയും രാജസ്ഥാന്‍ റോയല്‍സിലേയും 5 താരങ്ങളെ വീതം പുതിയ ടീമുകള്‍ക്ക് ലഭിക്കും.

ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനായിരുന്ന എംഎസ് ധോണിയെ പൂനൈ സ്വന്തമാക്കി. ഏപ്രില്‍ 9ന് ഐപില്‍ 9-ാം സീസണ്‍ ആരംഭിക്കുമെന്നും ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here