ഹരിയാനയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ലോക്കോ പൈലറ്റ് മരിച്ചു; നൂറിലേറെ പേര്‍ക്കു പരുക്ക്; രക്ഷാ പ്രവര്‍ത്തനം തുടരുന്നു; അപകടത്തില്‍പെട്ടത് ലോക്മാന്യതിലക്-ഹരിദ്വാര്‍ സൂപ്പര്‍ഫാസ്റ്റും എമുവും

പല്‍വ: ഹരിയാനയിലെ പല്‍വാലില്‍ രണ്ടു ട്രെയിനുകള്‍ കൂട്ടിയിടിച്ച് ഒരു ലോക്കോ പൈലറ്റ് മരിച്ചു. നൂറോളം പേര്‍ക്കു പരുക്കേറ്റു. ലോകമാന്യതിലകില്‍നിന്നു- ഹരിദ്വാറിലേക്കു പോയ എക്‌സ്പ്രസും പാസഞ്ചര്‍ ട്രെയിനുമാണു കൂട്ടിയിടിച്ചത്. അശ്രദ്ധയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

രാവിലെ 8.25 ഓടെയായിരുന്നു അപകടം. ലോക്മാന്യതിലകില്‍നിന്ന് ഇന്നലെ രാവിലെ 7.55 ന് പുറപ്പെട്ട ട്രെയിനാണ് രാവിലെ പല്‍വല്‍ സ്റ്റേഷന്‍ വിട്ട് അഞ്ചുമിനുട്ടിനുള്ളില്‍ അപകടത്തില്‍ പെട്ടത്. മൂടല്‍ മഞ്ഞു മൂലം ട്രാക്കില്‍ എതിരേ ട്രെയിന്‍ വരുന്നത് അറിയാതെ കൂട്ടിയിടിക്കുകയായിരുന്നു. ഏതു സാഹചര്യത്തിലാണ് ഒരേ ട്രാക്കില്‍ രണ്ടു ട്രെയിനുകള്‍ വന്നതെന്നു പരിശോധിക്കുന്നു. സിഗ്നലിംഗ് പാളിച്ചയാണ് കാരണമെന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

NTES

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News