ദില്ലി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ തനിക്ക് ആരെയും ഭയപ്പെടാനില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. താന്‍ ഇന്ദിരാഗാന്ധിയുടെ മരുമകളാണ്. അപ്പോള്‍ പിന്നെ ഞാന്‍ ആരെയാണ് ഭയക്കേണ്ടത്. എല്ലാ വിധിയും നിങ്ങള്‍ക്ക് വിട്ടുതരുന്നു എന്നും സോണിയ ദില്ലിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. സോണിയാ ഗാന്ധിയ്‌ക്കെതിരായ നാഷണല്‍ ഹെറാള്‍ഡ് കേസിലൂടെ ബിജെപി രാഷ്ട്രീയ വിരോധം തീര്‍ക്കുകയാണെന്ന് ആരോപിച്ച് പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് ബഹളം വച്ചു. കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. ഇതേതുടര്‍ന്ന് ലോക്‌സഭയും രാജ്യസഭയും നിര്‍ത്തിവച്ചു.
കേസില്‍ വാദം കേള്‍ക്കുന്നത് ഈമാസം 19-ലേക്ക് മാറ്റി. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, മറ്റു അഞ്ചു പേര്‍ എന്നിവരോട് അന്നേദിവസംഹാജരാകാനും കോടതി നിര്‍ദേശിച്ചു. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു സ്ഥാപിച്ച നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ സ്വത്തുക്കള്‍ നിയമവിരുദ്ധമായി സ്വന്തമാക്കിയെന്നാണ് ഇരുവര്‍ക്കുമെതിരായ കേസ്. 1938-ലാണ് പത്രം സ്ഥാപിക്കപ്പെട്ടത്. പിന്നീട് നിശ്ചലമായ പത്രം അടച്ചു പൂട്ടാന്‍ 2008-ല്‍ സോണിയാ ഗാന്ധി തീരുമാനിക്കുകയായിരുന്നു.
Get real time update about this post categories directly on your device, subscribe now.
Discussion about this post