മുല്ലപ്പെരിയാര്‍ പൊട്ടിയാലും കെഎസ്ആര്‍ടിസി ബസ്സോടിക്കും; ചെന്നൈയിലെ പ്രളയപ്പെയ്ത്തിലും വണ്ടിയോടിച്ച കെഎസ്ആര്‍ടിസിക്ക് അഭിനന്ദനവുമായി ട്രോളുകള്‍

സാധാരണ ഗതിയില്‍ ഒരാളെയോ സംഭവത്തെയോ കളിയാക്കിയാണ് ട്രോള്‍ സൈറ്റുകള്‍ എത്തിയിരുന്നതെങ്കില്‍ ഇപ്പോഴിതാ അഭിനന്ദനവുമായും ട്രോളുകള്‍. ചെന്നൈയിലെ പ്രളയപ്പെയ്ത്തില്‍ ബസ്സോടിച്ച് ആളുകളെ നാട്ടിലും സുരക്ഷിത സ്ഥാനങ്ങളിലും എത്തിച്ച കേരളത്തിന്റെ സ്വന്തം ആനവണ്ടിയെ അഭിനന്ദനത്തില്‍ പൊതിഞ്ഞാണ് ട്രോള്‍ സൈറ്റുകളുടെ പുതിയ ട്രോളുകള്‍. മുല്ലപ്പെരിയാര്‍ പൊട്ടിയാലും കെഎസ്ആര്‍ടിസി ബസ്സോടിക്കും എന്നു തുടങ്ങി പണ്ട് സ്വകാര്യ ബസ്സുകള്‍ക്കും തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകള്‍ക്കും പിന്നില്‍ ഓടിയിരുന്ന കെഎസ്ആര്‍ടിസി ഇപ്പോള്‍ അവരെയൊക്കെ പിന്നിലാക്കി ഓടുന്നതും പ്രതീക വത്കരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here